
വരലക്ഷ്മി ശരത്കുമാർ -സുഹാസിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ കൃഷ്ണ ശങ്കർ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ദ വെർഡിക്ടി’ന്റെ റിലീസ് വിവരം പുറത്ത്. മെയ് മാസം ആണ് ചിത്രം
തിയറ്റർ റിലീസിനായി ഒരുങ്ങുന്നത്. അമേരിക്കയിൽ നടക്കുന്ന ഒരു കോർട്ട് റൂം ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്.
തെക്കേപ്പാട്ട് ഫിലിംസാണ് സിനിമയുടെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ നിർവ്വഹിക്കുന്നത്. ശ്രുതി ഹരിഹരൻ, വിദ്യുലേഖ രാമൻ, പ്രകാശ് മോഹൻദാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇരുപത്തി മൂന്ന് ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. പുതുപ്പേട്ടൈ, 7G റെയിൻബോ കോളനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരവിന്ദ് കൃഷ്ണയാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
വിക്രം വേദ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സതീഷ് സൂര്യ ആണ് എഡിറ്റിംഗ് നിര്വഹിച്ചിരിക്കുന്നത്. ആദിത്യ റാവു സംഗീത സംവിധാനം നിർവ്വഹിക്കുന്നു. അഗ്നി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ പ്രകാശ് മോഹൻദാസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. പിആർഒ ആതിര ദിൽജിത്ത്.
‘ഏതും സൊല്ലാമൽ…’; സുഹാസിനിയും വരലക്ഷ്മിയും ഒന്നിക്കുന്ന ‘ദ വെർഡിക്ടി’ലെ ആദ്യ ഗാനം
ധനുഷ് സംവിധാനം ചെയ്ത് നായകനായി അഭിനയിക്കുന്ന രായൻ ആണ് വരലക്ഷ്മിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ധനുഷ് തന്നെയാണ് ചിത്രത്തിന് രചനയും നിർവഹിച്ചത്. സൺ പിക്ചേഴ്സിന് കീഴിൽ കലാനിധി മാരൻ ആയിരുന്നു നിർമ്മാണം. മലയാളചിത്രം കളേഴ്സ്, തെലുങ്ക് ചിത്രം ശബരി എന്നിവയും നടിയുടേതായി വരാനിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]