

അപൂർവ പ്രസവം, ഒരു മണിക്കൂറിൽ 6 കുഞ്ഞുങ്ങൾക്ക് ജന്മം നല്കി 27 കാരി
പാകിസ്ഥാൻ: അത്യപൂർവ പ്രസവത്തില്‍ 4 ആൺകുഞ്ഞുങ്ങൾക്കും 2 പെൺകുഞ്ഞുങ്ങൾക്കും പിറവി നൽകി 27കാരി. പാകിസ്ഥാൻ റാവിൽപിണ്ഡി സ്വദേശികളായ സീനത്ത്- വഹീദ് ദമ്പതികൾക്കാണ് ആറ് കുഞ്ഞുങ്ങള്‍ പിറന്നത്. ഒരു മണിക്കൂറിനുള്ളില്‍ ആറ് കുഞ്ഞുങ്ങള്‍ക്കാണ് സീനത്ത് ജന്മം നൽകിയത്. സീനത്തിന്റെ ആദ്യ പ്രസവമായിരുന്നു ഇത്.
നിലവിൽ ഇൻക്യുബേറ്ററിലാണ് കുഞ്ഞുങ്ങളെ സൂക്ഷിച്ചിരിക്കുന്നത്. ചില സങ്കീർണതകൾ സീനത്തിന് ഉണ്ടായിരുന്നെങ്കിലും ആരോഗ്യം മെച്ചപ്പെട്ടുവരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച്ച പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അധികം വൈകാതെ തന്നെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയായിരുന്നു. അതേസമയം മാധ്യമങ്ങളെ കണ്ട് സീനത്തിന്റെ കുടുംബം കുട്ടികളുടെ കാര്യത്തിൽ സന്തോഷമറിയിച്ചു. ഓരോ 4.5 ദശലക്ഷം ഗർഭധാരണങ്ങളിൽ ഒന്നില്‍ മാത്രമാണ് ഇത്തരമൊരു കാര്യം സംഭവിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |