

കുമരകത്ത് വീണ്ടും രണ്ടിടത്ത് കേബിൾ കുരുക്ക്:
കുമരകം : കുമരകത്ത് രണ്ടിടത്ത് കേബിൾ താഴ്ന്നു കിടന്ന് അപകടക്കെണി. ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ അപകടമുണ്ടാകാൻ സാധ്യതയുണ്ട്.
മരിയാഭവൻ – ഉമ്മാച്ചേരിൽ റോഡിൻ്റെ പ്രവേശന കവാടവും പരിസരവും സ്വകാര്യ കമ്പിനികൾ സ്ഥാപിച്ച കേബിളുകൾ മൂലം അപകടക്കെണിയായി മാറി.
ഇന്ന് തന്നെ കേബിളിൽ ഉടക്കി രണ്ട് അപകടങ്ങൾ നടന്നതായി സമീപത്തെ കട ഉടമകൾ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഉമ്മാച്ചേരി റോഡിന് കുറുകെ താഴ്ന്നു കിടന്ന കേബിൾ സമീപ വാസികൾ താല്ക്കാലികമായി അപകടം ഒഴിവാക്കാൻ പൊക്കി കെട്ടി.
എങ്കിലും സമീപത്ത് ഇപ്പോഴും താഴ്ന്നു കിടക്കുന്ന കേബിളുകൾ അവശേഷിക്കുന്നുണ്ട്. ചന്തക്കവലയിലും കേബിൾ കുരുക്ക് അപകടക്കെണിയായി കിടക്കുന്നുണ്ട്. .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]