
മസ്കറ്റ്: ഒമാനിലെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയില്‍ പൊതുധാര്‍മികത ലംഘിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഉള്‍പ്പെട്ടെന്ന് കണ്ടെത്തിയതെനെ തുടർന്ന് കുട്ടികള്‍ക്കുള്ള സ്വീറ്റ്സ് പിടിച്ചെടുത്തതായി അധികൃതര്‍. 3,000ത്തിലേറെ സ്വീറ്റ്സാണ് പിടിച്ചെടുത്തത്.
നിസ്വയിലെ ഒരു വ്യാപാര സ്ഥാപനത്തിനെതിരെയാണ് അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം, പ്രത്യേകിച്ച് മാര്‍ക്കറ്റ് റെഗുലേഷന് കണ്ട്രോള് സെക്ഷന്‍ നടപടിയെടുത്തത്. പൊതുധാര്‍മ്മികത ലംഘിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഈ സ്വീറ്റ്സില് ഉള്‍പ്പെട്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണ്. സാധാരണ നടത്താറുള്ള പരിശോധനകളുടെ ഭാഗമായാണ് ഗവര്‍ണറേറ്റിലെ വ്യാപാര സ്ഥാപനങ്ങളിലെത്തിയത്. പരിശോധനക്കിടെയാണ് പൊതുധാര്‍മ്മികത ലംഘിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെട്ടെന്ന പേരില്‍ കുട്ടികള്‍ക്കുള്ള 3,571 സ്വീറ്റ്സ് പിടിച്ചെടുത്തത്. സ്ഥാപനത്തിനെതിരെ നിയമനടപടിയെടുത്തു. പിഴയും ചുമത്തി. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ക്ക് നിരോധനമുണ്ടെന്നതിനെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് കടയുടെ ഉടമ പറഞ്ഞത്.
Read Also –
ബിസിനസ് ഉടമകള്‍ ബന്ധപ്പെട്ട അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തേണ്ടതും പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളെ കുറിച്ചും തീരുമാനങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍ദ്ദിഷ്ട നിലവാരം പുലര്‍ത്തുന്നുണ്ടെന്നും ഉറപ്പാക്കുകയും വേണം.
Last Updated Apr 22, 2024, 5:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]