
കോട്ടയം: കോട്ടയത്ത് ബി ഡി ജെ എസിനെതിരെ നിലപാട് കടുപ്പിച്ച് സി പി എം. ബിഡിജെഎസിനെ വിമർശിച്ച് സി പി എം ലഘുലേഖ പുറത്തിറക്കി. ബിഡിജെഎസിൻ്റേത് മാരീച രാഷ്ട്രീയമെന്ന് സി പി എം കുറ്റപ്പെടുത്തി. മണ്ഡലത്തിൽ പണമൊഴുക്കി വോട്ടു പിടിക്കാൻ ബിഡിജെഎസ് ശ്രമിക്കുകയാണ്. മൈക്രോ ഫിനാൻസ് തട്ടിപ്പ് സമുദായം മറക്കില്ലെന്നും ലഘുലേഖയിൽ ഓർമ്മപ്പെടുത്തുന്നു. പരമ്പരാഗത സിപിഎം അനുകൂല ഈഴവ വോട്ടുകൾ കേന്ദ്രീകരിച്ച് ബിഡിജെഎസ് പ്രചാരണം ശക്തമാക്കിയതോടെയാണ് അതേ നാണയത്തിൽ തിരിച്ചടിക്കാൻ സിപിഎമ്മും തീരുമാനിച്ചത്. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനുമായ തുഷാർ വെള്ളാപ്പള്ളിയാണ് കോട്ടയം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി. എൽഡിഎഫിന് വേണ്ടി തോമസ് ചാഴികാടനും യുഡിഎഫിനായി ഫ്രാൻസിസ് ജോർജ്ജുമാണ് മത്സര രംഗത്ത്. മൂന്ന് മുന്നണിയിലെയും പ്രധാന രാഷ്ട്രീയ പാർട്ടികൾ മത്സരത്തിനില്ലാത്ത മണ്ഡലമാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]