
ആലപ്പുഴ: ചെട്ടികാട് അറുപതുകാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. ചെട്ടികാട് സ്വദേശി റോസമ്മ ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബെന്നി തന്നെയാണ് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചത്. രണ്ടാം വിവാഹം കഴിക്കാൻ റോസമ്മ തീരുമാനിച്ചിരുന്നുവെന്നും ഇതിലെ എതിര്‍പ്പാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം.
ഇക്കഴിഞ്ഞ 18 മുതല്‍ റോസമ്മയെ കാണാനില്ലായിരുന്നു. പക്ഷേ ആരും ഇത് പൊലീസില്‍ അറിയിച്ചില്ല. പിന്നീട് ബെന്നി തന്നെ, താൻ സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇവര്‍ സംഭവം പൊലീസിലും അറിയിച്ചു. തുടര്‍ന്നാണ് പൊലീസ് ചെട്ടികാടുള്ള വീട്ടിലെത്തി പരിശോധന നടത്തിയത്.
17ന് രാത്രിയാണ് സംഭവം നടന്നിരിക്കുന്നത്. ഇരുവരും രണ്ടാം വിവാഹത്തെ കുറിച്ച് സംസാരിച്ച് വാക്കേറ്റമുണ്ടായതിന് പിന്നാലെ ചുറ്റിക കൊണ്ട് റോസമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. മരണം ഉറപ്പായതിന് ശേഷം വീടിന്റെ പിൻഭാഗത്ത് കൊണ്ടുപോയി കുഴിച്ചിട്ടു എന്നാണ് ബെന്നി പറഞ്ഞത്. ഇതനുസരിച്ചാണ് പൊലീസ് ഇവിടെയെത്തി കുഴിച്ച് പരിശോധന നടത്തിയത്. ഇവിടെ നിന്ന് തന്നെ റോസമ്മയുടെ മൃതദേഹം ലഭിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യബില്‍ കാണാം:-
Last Updated Apr 22, 2024, 3:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]