
ചാരുംമൂട്: വയോധികനായ പിതാവിനെ ക്രൂരമായി മർദ്ദിച്ച മകൻ പിടിയിൽ. നൂറനാട് സ്വദേശി രാമകൃഷ്ണപിള്ള (80) യെയാണ് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന മകൻ അജീഷ് (43) ക്രൂരമായി മർദ്ദിച്ചത്. തുടര്‍ന്ന് പടനിലം ഭാഗത്തുനിന്നും സാഹസികമായാണ് അജീഷിനെ നൂറനാട് പൊലീസ് പിടി കൂടിയത്. സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വിറക് കഷ്ണം കൊണ്ട് ഇയാള്‍ പിതാവിനെ ക്രൂരമായി മർദിക്കുകയായും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ക്രൂരമായ അതിക്രമത്തിന് ശേഷം പ്രതി ഒളിവിൽ പോയി.
നാട്ടുകാരുടെ സഹായത്തോടെയാണ് പരിക്കേറ്റ രാമകൃഷ്ണപിള്ളയെ ആശുപത്രിയില്‍ എത്തിച്ചത്. മൂക്കിന് പൊട്ടലുണ്ടായിരുന്ന രാമകൃഷ്ണനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായി അന്വേഷണം നടത്തിയെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ആക്കി മുങ്ങിയ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ പടനിലം ഭാഗത്ത് വെച്ച് സാഹസികമായി പിടികൂടുകയായിരുന്നു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]