
ചികിത്സയ്ക്കെത്തിയ യുവതിക്കു നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം; മുഖത്തും നെഞ്ചത്തും പൊള്ളൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പേരാമ്പ്ര∙ ചെറുവണ്ണൂരിൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ചെറുവണ്ണൂർ ഗവ.ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പൂനത്ത് കാലടി പറമ്പിൽ പ്രബിഷ (29)യെ മുൻ ഭർത്താവ് പ്രശാന്താണ് . കഴിഞ്ഞ മൂന്നു വർഷമായി ഇവർ പിരിഞ്ഞു കഴിയുകയായിരുന്നു.
-
Also Read
പുറം വേദനയെ തുടർന്ന് കഴിഞ്ഞ 18 മുതൽ പ്രബിഷ ചികിത്സയിലായിരുന്നു. ഇന്നു രാവിലെ 9.30ന് ആശുപത്രിയിലെത്തിയ പ്രതി പ്രബിഷയുമായി സംസാരിക്കുന്നതിനിടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ് തിരിഞ്ഞോടിയ പ്രബിഷയുടെ പിന്നിലേക്കും ആസിഡ് ഒഴിച്ചു.
ഓടിക്കൂടിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവതിയെ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതി പ്രശാന്ത് മേപ്പയ്യൂർ കീഴടങ്ങി.