
മസ്കറ്റ്: ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി ഗോദാവര്‍ത്തി വെങ്കട ശ്രീനിവാസ് ചുമതലയേൽക്കും. ഗോദാവര്‍ത്തി വെങ്കട ശ്രീനിവാസിനെ ഒമാനെ പുതിയ ഇന്ത്യൻ അംബാസഡറായി വിദേശകാര്യ മന്ത്രാലയം നിയമിച്ചു. മന്ത്രാലയത്തിലെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫിസര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു വെങ്കിട ശ്രീനിവാസ്.
ഇന്ത്യന്‍ ഫോറിന് സര്‍വിസിലെ 1993 ബാച്ചുകാരനാണ്. കാലാവധി പൂര്‍ത്തിയാക്കി ഒമാനിൽ നിന്നും മടങ്ങിയ അംബാസഡര്‍ അമിത് നാരംഗിന്റെ ഒഴിവിലേക്കാണ് ഗോദാവര്‍ത്തി വെങ്കട ശ്രീനിവാസ് എത്തുന്നത്. ശ്രീനിവാസ് സ്ഥാനപതിയായി ചുമതലയേൽക്കുവാൻ മസ്കറ്റിൽ എത്തിക്കഴിഞ്ഞു. ഗിനിയ ബിസാവു,സെനഗല്‍ എന്നിവിടങ്ങളില്‍ അംബാസഡറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
Read Also – ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഷിബാറ റിസോർട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]