
കേരളത്തിൽ ബിജെപിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കേരളത്തിൽ ഇനി ബിജെപിയെ നയിക്കുക മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കോർ കമ്മിറ്റി യോഗത്തിലാണു സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ തീരുമാനിച്ചത്. കേന്ദ്ര നേതൃത്വം മുന്നോട്ടുവച്ചതു രാജീവിന്റെ പേരാണ്. ഈ നിർദേശം യോഗം അംഗീകരിച്ചെന്നാണു റിപ്പോർട്ട്.
രാജീവ് ചന്ദ്രശേഖറിനെ കൂടാതെ എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, വി.മുരളീധരൻ എന്നിവരുടെയും പേരുകൾ സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റാകാൻ താൽപര്യമില്ലെന്നാണു രാജീവ് ചന്ദ്രശേഖർ മുൻപ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാൽ, യുവാക്കളെ ഉൾപ്പെടെ പാർട്ടിയിലേക്ക് ആകർഷിക്കാനും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമാക്കാനും രാജീവിന്റെ സാന്നിധ്യം അനിവാര്യമാണെന്നു കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും ഉടൻ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കെ.സുരേന്ദ്രൻ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടർന്നേക്കുമെന്നും സൂചനയുണ്ടായിരുന്നു. കേരളത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തിരുവനന്തപുരത്ത് എത്തും. പ്രസിഡന്റ് ആകുന്ന ആളിൽനിന്ന് നാമനിർദേശ പത്രിക വാങ്ങിക്കും. നാളെ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം.
ഈ മാസം അവസാനത്തോടെ പുതിയ ദേശീയ അധ്യക്ഷനെയും തിരഞ്ഞെടുക്കുമെന്നാണു സൂചന. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ പകുതി സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു പൂര്‍ത്തിയാകണമെന്നാണു നിബന്ധന.