
ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് സംബന്ധിച്ച ജർമനിയുടെ പ്രസ്താവനയിൽ അതൃപ്തി
അറിയിച്ച് കേന്ദ്രം. ജർമ്മൻ മിഷൻ ഡപ്യൂട്ടി ഡയറക്ടറെ വിദേശകാര്യ മന്ത്രാലയം വിളിച്ച് വരുത്തി.ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ഇന്ത്യ ജർമ്മനിയോട് നിർദ്ദേശിച്ചു. കെജ്രിവാളിന് നീതിയുക്തമായ ഒരു വിചാരണക്ക് അവകാശമുണ്ടെന്നായിരുന്നു അറസ്റ്റിന് പിന്നാലെ വിദേശകാര്യമന്ത്രാലയം വക്താവ് സെബാസ്റ്റ്യൻ ഫിഷർ പ്രതികരിച്ചത്. നിരപരാധിത്വം തെളിയിക്കാൻകെജ്രിവാളിന് അവകാശങ്ങളുണ്ട്. നിയമപരമായഅവകാശങ്ങളുണ്ട്. അത് ലംഘിക്കരുതെന്നും ജർമ്മൻ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് വ്യക്തമാക്കി.
Last Updated Mar 23, 2024, 3:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]