
പത്തനംതിട്ട – കോന്നി ചെങ്ങറയിൽ അഞ്ചു വയസ്സുകാരി തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. ഹരിവിലാസം ഹരിദാസ് – നീതു ദമ്പതികളുടെ മകൾ ഹൃദ്യയാണ് മരിച്ചത്. കോന്നി ഐരവൺ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയായിരുന്നു. വെള്ളിയാഴ്ച സ്കൂളിലെ അവസാന ദിവസം ഗ്രൂപ്പ് ഫോട്ടോയുമെടുത്ത് വീട്ടിലേക്ക് മടങ്ങിയ കുഞ്ഞാണ് മരണപ്പെട്ടത്. സംഭവസമയത്ത് അപ്പൂപ്പൻ മാത്രമായിരുന്ന സ്ഥലത്തുണ്ടായിരുന്നത്. മാതാപിതാക്കൾ ഇളയകുഞ്ഞിനെക്കൊണ്ട് ആശുപത്രിയിലേക്ക് പോയിരിക്കുകയായിരുന്നു. ഇളയകുഞ്ഞിനായി കെട്ടിയ തൊട്ടിലിൽ ഹൃദ്യ കളിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. തൊട്ടിലിൽ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു. ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
