
ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റിന് പിന്നാലെ ഇന്ത്യ സഖ്യ നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആശങ്ക നേതാക്കൾതെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. കോൺഗ്രസ് പാർട്ടിയുടെ ഫണ്ട് മരവിപ്പിച്ചു. കെജ്രിവാളിന്റെ അറസ്റ്റോടെ തെരഞ്ഞെടുപ്പ് പ്രചാരണം തന്നെ നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് എഎപിയെന്നും ഇലക്ഷൻ കമ്മീഷനെ ഇന്ത്യ സഖ്യനേതാക്കൾ അറിയിച്ചു.
അന്വേഷണ ഏജൻസികളെ ബിജെപി സർക്കാർ ദുരുപയോഗിക്കുന്നതിനെതിരെ ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ഇന്നലെ അതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ ചർച്ചയാകാതിരിക്കാനാണ് കെജ്രിവാളിനെ ബിജെപി അറസ്റ്റ് ചെയ്തതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. അതേസമയം കെജ്രിവാളിനോട് രാജിക്ക് നിർദ്ദേശിക്കണമെന്ന് ബിജെപി ലഫ്റ്റനൻറ് ഗവർണ്ണർക്കാണ് കത്ത് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ലഫ്റ്റനൻറ് ഗവർണ്ണർ നിയമോപദേശവും തേടി.
Last Updated Mar 22, 2024, 7:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]