
വന്യമൃഗങ്ങളെ ഭയക്കണം. അവ എപ്പോഴാണ് പ്രകോപിതരാകുന്നത് എന്നോ, അക്രമിക്കാൻ വരുന്നത് എന്നോ ഒന്നും പറയാൻ പറ്റില്ല. മിക്കവാറും സഫാരികളിൽ വന്യമൃഗങ്ങൾ തൊട്ടടുത്തെത്തുകയും ആളുകൾ കഷ്ടിച്ച് ജീവനോടെ രക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. അതുപോലെ ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.
ഒരു സഫാരി വാഹനത്തിലാണ് ആളുകളുള്ളത്. പെട്ടെന്ന് അവിടേക്ക് ഒരു ആന വരുന്നതാണ് കാണുന്നത്. ഈ ആന വാഹനത്തിനടുത്ത് എത്തിയതും ആ വാഹനം പൊക്കുന്നത് പിന്നാലെ കാണാം. പരിശീലനം നേടിയ ഗൈഡുകളൊഴികെ ആരും ഈ അവസരത്തിൽ ഭയന്നു വിറച്ചുപോകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ടൂറിസ്റ്റുകളും എന്തായാലും ഭയന്നു പോയിട്ടുണ്ടാവണം. ആന കുപിതനാണ് എന്നാണ് തോന്നുന്നത്. അത് പിന്നെയും പിന്നെയും വാഹനം തന്റെ തുമ്പിക്കൈ ഉപയോഗിച്ച് പൊക്കുന്നതാണ് കാണുന്നത്. വാഹനം ആകെ കുലുങ്ങിപ്പോകുന്നുണ്ട്. അത് മറിഞ്ഞുവീഴും എന്ന അവസ്ഥ വരെയെത്തി കാര്യങ്ങൾ.
അതിനകത്തുള്ള ടൂറിസ്റ്റുകൾക്ക് പേടിച്ചു ജീവൻ പോകാത്തത് ഭാഗ്യം എന്നേ പറയാനാവൂ. എന്നാൽ, പരിശീലനം സിദ്ധിച്ച ധൈര്യമുള്ള ഗൈഡാണ് വാഹനത്തിൽ ഉള്ളത് എന്ന് വ്യക്തം. അയാൾ വാഹനം പിറകോട്ട് എടുത്ത് പോകുന്നത് കാണാം. ആനയും മുന്നോട്ടും പിന്നോട്ടും ഒക്കെ നടക്കുന്നത് കാണാം. ആനയ്ക്കും ഇത്തരം വാഹനങ്ങളെയും ടൂറിസ്റ്റുകളെയും കണ്ട് പരിചയമുണ്ട് എന്നാണ് തോന്നുന്നത്. ഈ വീഡിയോ പകർത്തിയിരിക്കുന്നത് ആഫ്രിക്കയിൽ നിന്നാണ് എന്നാണ് കരുതുന്നത്.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. കുറേപ്പേർ രസകരമായ കമന്റുകളാണ് നൽകിയത് എങ്കിലും സംഗതി ഇത് പേടിപ്പെടുത്തുന്ന കാര്യമാണ് എന്ന് കമന്റിട്ടവരും കുറവല്ല.
വീഡിയോ കാണാം:
Last Updated Mar 22, 2024, 1:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]