
നിങ്ങളൊരു വൈൻ പ്രേമിയാണോ? ആണെങ്കിലും വൈൻ കുടിക്കുകയല്ലേ ചെയ്യൂ? അതോ വൈനിൽ കുളിക്കാനും താല്പര്യമുണ്ടോ? എന്നാൽ, നേരെ വിട്ടോളൂ ജപ്പാനിലേക്ക്. അവിടെ അങ്ങനെയൊരു സ്ഥലമുണ്ട്. ഹക്കോൺ കോവകിയൻ യുനെസുൻ ആണ് വൈനിൽ കുളിക്കാൻ പറ്റിയ ജപ്പാനിലെ ആ സ്ഥലം. ഇതൊരു അമ്യൂസ്മെന്റ് പാർക്കാണ്.
ഇവിടെ നല്ല ചുവന്ന നിറത്തിലുള്ള വൈൻ നിറച്ചിരിക്കുന്ന പൂൾ കാണാം. എന്നാൽ, ആ വൈൻ നിങ്ങൾക്ക് കുടിക്കാൻ പറ്റില്ല. അതിൽ കുളിക്കാൻ മാത്രമേ പറ്റൂ. ഈ വൈനിലുള്ള കുളി ചർമ്മത്തിന് വളരെ നല്ലതാണ് എന്നാണ് പറയുന്നത്. ജപ്പാൻ നാഷണൽ ടൂറിസം ഓർഗനൈസേഷൻ്റെ അഭിപ്രായത്തിൽ, 3.6 മീറ്റർ ഉയരമുള്ള ഒരു വലിയ കുപ്പിയിൽ നിന്നുമാണ് ഈ വൈൻ പൂളിലേക്ക് വൈൻ വരുന്നത്.
എന്നാൽ, ഇവിടെ വൈനിൽ മാത്രമല്ല വേറെയും നമുക്കിഷ്ടപ്പെട്ട ഡ്രിങ്ക്സിൽ കുളിക്കാം. അതിൽ കോഫി, ഗ്രീൻ ടീ തുടങ്ങി പലതും പെടുന്നു. നിരവധിപ്പേരാണ് ഇവിടെ ഈ വിവിധങ്ങളായ പൂളുകളിൽ കുളിക്കാൻ വേണ്ടി എത്തുന്നത്. morokokoko എന്ന വ്ലോഗറാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വ്യത്യസ്തങ്ങളായ വിവിധ പൂളുകളും ഈ വീഡിയോയിൽ കാണാം.
തൻ്റെ ജപ്പാൻ യാത്രയ്ക്കിടെ ഞങ്ങൾ @yunessun_hakone എന്ന അമ്യൂസ്മെൻ്റ് പാർക്ക് സന്ദർശിച്ചു. അവിടെ നീന്തൽ വസ്ത്രങ്ങളിൽ അതിഥികൾക്ക് ആസ്വദിക്കാവുന്ന വാട്ടർ സ്ലൈഡുകളും പൂളുകളും ഒക്കെ ഉണ്ട്. അവർ വൈൻ, ഗ്രീൻ ടീ, ചോക്ലേറ്റ് എന്നിവ നിറച്ച പൂളുകളിൽ കുളിക്കാനുള്ള അവസരം ഒരുക്കുന്നു. ഇത് ഒരു ഗുഹയ്ക്കുള്ളിലെന്ന പോലെയാണ്. കുട്ടികൾക്കും അനുയോജ്യമാണ് എന്നും അവർ വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Mar 22, 2024, 6:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]