കൊച്ചി: രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടി മീനാക്ഷി. വിമർശനപരമായി കാര്യങ്ങൾ പറയുന്നതും സ്വാഗതം ചെയ്യുന്നുവെന്നും അതിൽ അസഹിഷ്ണുതയുമില്ലെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
പ്രത്യക്ഷമായോ പരോക്ഷമായയോ ഞാനൊരു പാർട്ടിയേയും സപ്പോർട്ട് ചെയ്യുകയോ എതിർക്കുകയോ ചെയ്തിട്ടില്ല. വ്യക്തിപരമായി പ്രവർത്തനങ്ങൾ കൊണ്ടോ ചെരുമാറ്റങ്ങൾ കൊണ്ടോ പ്രസംഗങ്ങൾ കൊണ്ടോ ഇഷ്ടമുള്ളവർ എല്ലാ പാർട്ടികളിലുമുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്ന മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ ജനാധിപത്യപരമായി എൻ്റേതു കൂടിയാണ് എന്ന ബോധ്യമുള്ളയാളുമാണ്. പക്ഷെ ഞാൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുന്ന ആളും, എൻ്റെ ശരികൾ എഴുതാനും പറയാനും ഇഷ്ടപ്പെടുന്ന ആളുമാണ്.
കഴിവതും വ്യക്തിപരമായി ആരെയും ബുദ്ധിമുട്ടിക്കാത്ത രീതിയിലാണെന്നും അവർ വ്യക്തമാക്കി. പോസ്റ്റിലോ കമൻ്റിലോ ജാതി മത വർണ്ണ രാഷ്ട്രീയ തുടങ്ങി ഒന്നിലും ആരേയും ചെറുതായി പോലും വിഷമിപ്പിക്കരുത് എന്നുണ്ട്.
എനിക്കനുകൂലമായ കമൻറുകളാണെങ്കിൽ പോലും അതിൽ മറ്റാരെയെങ്കിലും വിഷമിക്കുന്ന ഒന്നു ശ്രദ്ധയിൽപ്പെട്ടാൽ അത് ലൈക്ക് ചെയ്യാറുപോലുമില്ല. കാര്യങ്ങൾ ഉങ്ങനെയായിരിക്കെ എന്തുകൊണ്ടാണ്, എങ്ങനെയാണ് എപ്പോഴും എതിർ പക്ഷങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നത് എന്നു മനസ്സിലാവുന്നില്ല.
എന്നാൽ, അത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമില്ലെന്നും വിമർശനപരമായി കാര്യങ്ങൾ പറയുന്നതും സ്വാഗതം ചെയ്യുന്നുവെന്നും മീനാക്ഷി വ്യക്തമാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

