അരൂർ: ദേശീയ പാതയിൽ എരമല്ലൂർ ജംഗ്ഷന്റെ വടക്ക് ഭാഗത്ത് ഉണ്ടായ അപകടത്തിൽ ടാങ്കർ ലോറിക്കടിയിൽ പെട്ട് ഇരുചക്ര വാഹന യാത്രികൻ മരിച്ചു. ആലപ്പുഴ കൈനകരി ഈസ്റ്റ് താരംവീട്ടിൽ ജോഷി വർഗീസ് (60) ആണ് മരിച്ചത്.
എറണാകുളത്ത് പ്ലംബിംഗ് ജോലികൾ ചെയ്തിരുന്ന ജോഷി, ആഴ്ചയിൽ ഒരിക്കൽ വീട്ടിലേക്ക് പോകാറുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.
ജോഷി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിൽ പെട്ട
ഇരു വാഹനങ്ങളും ചേർത്തല ഭാഗത്തേക്കാണ് സഞ്ചരിച്ചിരുന്നത്. ജോഷി സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
തുടർന്ന് ജോഷി ടാങ്കർ ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അരൂർ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
ഭാര്യ: മിനി ജോഷി (അധ്യാപിക, കെ.ഇ കാർമൽ സ്കൂൾ, കൈനകരി). മക്കൾ: ജാസ്മിൻ, ജെയ്സി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

