ബിബിൻ ജോർജിനെയും ബാബുരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഐസിയു’ ഫെബ്രുവരി 27-ന് തിയേറ്ററുകളിലെത്തും.ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ റിലീസ് ചെയ്തു. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സസ്പെൻസ് ത്രില്ലറാണ് ചിത്രമെന്ന് പോസ്റ്ററിൽ നിന്നും വ്യക്തമാണ്.
‘താന്തോന്നി’ എന്ന ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ ആണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ തമിഴിൽ സൂര്യ നിർമ്മിച്ച ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ നായികയാവുന്നു.
മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് കുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്.
സി. ലോകനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ലിജോ പോൾ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.
ഷിബു ജി സുശീലനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. ബി കെ ഹരിനാരായണന്റെ വരികൾക്ക് ജോസ് ഫ്രാങ്ക്ളിൻ ആണ് സംഗീതം.
ഗുഡ് ഫെല്ലാസ് റിലീസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. കലാസംവിധാനം: ബാവ, ആക്ഷൻ: മാഫിയ ശശി, കോസ്റ്റ്യൂം ഡിസൈനർ: സ്റ്റെഫി സേവ്യർ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: വിക്കി, കിഷൻ ശബ്ദമിശ്രണം: എം.ആർ.
രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സജി സുകുമാർ, പ്രൊജക്ട് ഡിസൈൻ: രമേശ് തെക്കേപ്പാട്ട്, ഫിനാൻസ് കൺട്രോളർ: എം.എസ് അരുൺ, വിഎഫ്എക്സ്: നിതിൻ നന്ദകുമാർ, സ്റ്റിൽസ്: നൗഷാദ്, ഡിസൈൻ: ടെൻ പോയിന്റ്, പി.ആർ.ഒ: എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

