
കൊല്ലം: കുണ്ടറയിൽ ഇന്നലെ പുലർച്ചെ റെയിൽവേ ട്രാക്കിന് കുറുകെ രണ്ടുതവണ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ട്രെയിൻ അട്ടിമറി ശ്രമമെന്ന് പൊലീസിന്റെ എഫ്,ഐ,ആർ, ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവർ ജീവഹാനി വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പോസ്റ്റ് കൊണ്ടിട്ടത് എന്ന് എഫ്,ഐ,ആറിൽ പറയുന്നു.
സംഭവത്തിൽ പോസ്റ്റ് വച്ച കുണ്ടറ പെരുമ്പുഴ പാലംപൊയ്ക സ്വദേശി രാജേഷ് (33), ഇളമ്പള്ളൂർ സ്വദേശി അരുൺ (39) എന്നിവർ പിടിയിലായിരുന്നു. ടെലിഫോൺ പോസ്റ്റിൽ നിന്ന് കാസ്റ്റ് അയൺ പൊട്ടിച്ച് മോഷ്ടിക്കാനാണ് ട്രാക്കിൽ കൊണ്ടിട്ടതെന്നാണ് അരുണും രാജേഷും പൊലീസിന് മൊഴി നൽകിയത്. റോഡുവക്കിൽ വച്ച് ചുറ്റികയ്ക്ക് അടിച്ചിട്ടും പൊട്ടാത്തതിനെ തുടർന്നാണ് റെയിൽവേ ട്രാക്കിൽ കൊണ്ടിട്ടതെന്നാണ് മൊഴി.
കുണ്ടറ നെടുമ്പായിക്കുളം പഴയ അഗ്നിരക്ഷാ നിലയത്തിന് സമീപത്തെ ട്രാക്കിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. എറണാകുളത്ത് പോയി മടങ്ങിവരികയായിരുന്ന പ്രദേശവാസികളായ രണ്ട് യുവാക്കളാണ് പുലർച്ചെ 1.20ന് ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് ആദ്യം കണ്ടത്. പള്ളിമുക്ക് റെയിൽവേ ഗേറ്റിലെത്തി ഗേറ്റ് കീപ്പർ ആനന്ദിനോട് വിവരം പറഞ്ഞു. അദ്ദേഹം അറിയിച്ച പ്രകാരം എഴുകോൺ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തി പോസ്റ്റ് മാറ്റിയിട്ടു. സ്ഥലപരിശോധനയ്ക്കായി 4.15 ഓടെ പുനലൂരിൽ നിന്നുള്ള ആർ.പി.എഫ് സംഘം എത്തിയപ്പോൾ വീണ്ടും അതേ സ്ഥലത്ത് ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]