
പാലക്കാട്: കുമരംപുത്തൂർ പഞ്ചായത്തിന്റെ കാട്ടുപന്നി വേട്ടയിൽ വെടി കൊണ്ടത് കെഎസ്ഇബിയുടെ ട്രാൻസ്ഫോർമറിന്. മോതിക്കലിലെ ഇരുനൂറോളം കൂടുംബങ്ങൾക്കാണ് വൈദ്യുതി മുടങ്ങിയത്. കെഎസ്ഇബി കണക്കാക്കിയ നഷ്ടം രണ്ടര ലക്ഷം രൂപയുമാണ്. കുമരംപുത്തൂർ പഞ്ചാത്തിലെ മോതിക്കൽ ഭാഗത്ത് കാട്ടുപന്നി വേട്ട നടക്കുന്നതിനിടെയാണ് സംഭവം. ഉതിർത്ത വെടി കൊണ്ടത് മോതിക്കൽ റോഡിലെ ഇടിഞ്ഞാടി റോഡ് ജംഗ്ഷനിലെ ട്രാൻസ്ഫോർമറിനാണ്.
വെടിയേറ്റ് തുളഞ്ഞ ട്രാൻസ്ഫോർമറിന്റെ പ്രവർത്തനം നിലച്ചു. വെടിയുണ്ട തുളഞ്ഞു കയറിയ ദ്വാരത്തിലൂടെ ട്രാൻസ്ഫോർമറിനുള്ളിലെ ഓയിൽ ചോർന്ന് പുറത്തേക്ക് ഒഴുകി. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മോതിക്കൽ മേഖലയിലെ 200 കുടുംബങ്ങളിലെ വൈദ്യുതി വിതരണം ഇതോടെ മുടങ്ങി.
ഷൊർണൂരിൽ നിന്ന് പുതിയ ട്രാൻസ്ഫോർമർ എത്തിച്ച് വൈദ്യുതി വിതരണം പുനസ്ഥാപിക്കണം. പ്രദേശത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ സമീപകാലത്ത് സ്ഥാപിച്ച പുതിയ ട്രാൻസ്ഫോമറാണ് വെടികൊണ്ട് കേടായത്. കാട്ടുപന്നി വേട്ട നടന്ന ഭാഗത്തെ ട്രാൻസ്ഫോർമറാണ് വെടിയുണ്ട തുളഞ്ഞ് കയറി കേടായതെന്ന് കാണിച്ച് കെഎസ്ഇബി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വൈദ്യുതി ബോർഡിന് സംഭവിച്ച നഷ്ടം പഞ്ചായത്ത് നൽകണമെന്നാണ് കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.
കാമുകിമാർക്കൊപ്പം മഹാകുംഭമേളയ്ക്ക് പോയി, ഫോൺ ലൊക്കേഷൻ നോക്കി പിന്നാലെ പൊലീസ്; മോഷണക്കേസിൽ അറസ്റ്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]