
തൃശൂർ: കുന്നംകുളത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പത്താംക്ലാസ് വിദ്യാർത്ഥിനി മരിച്ചു. എയ്യാൽ സ്വദേശികളായ സോമൻ,ഗീത ദമ്പതികളുട മകൾ സോയയാണ് (15) ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ പെൺകുട്ടിയെ വീടിനുളളിലെ കിടപ്പുമുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സമയത്ത് സോയയുടെ അമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുളളൂ.
സംഭവം കണ്ടയുടൻ തന്നെ ഗീതയും നാട്ടുകാരും ചേർന്ന് പെൺകുട്ടിയെ ആംബുലൻസിൽ കുന്നംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സോയ മരിച്ചത്. എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് സോയ. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ എരുമപ്പെട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കാശിനാഥ്, സോന എന്നിവർ സഹോദരങ്ങളാണ്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ തൃശൂരിൽ മൂന്ന് കുട്ടികളാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ കണ്ടശ്ശാംക്കടവിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. മാതാപിതാക്കൾ സ്കൂൾ മാറ്റാൻ ആലോചിച്ചതിലേ മനഃപ്രയാസത്തിലാണ് ജീവനൊടുക്കിയതെന്നാണ് വിവരം. കുടുംബവഴക്കിനെ തുടർന്ന് ഇരവത്തൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി അവന്തികയെയും മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]