
വാഷിംഗ്ടൺ: അടുത്തിടെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൽ എഫിഷ്യൻസി ഡിപ്പാർട്ട്മെന്റിന്റെ തലവനായി ഇലോൺ മസ്ക് ചുമതലയേൽക്കുന്നത്. ഭരണതലപ്പത്ത് എത്തിയതോടെ ഇലോൺ മസ്കിന്റെ നയങ്ങൾ ജീവനക്കാർക്ക് കൂടുതൽ തലവേദന ആകുന്നുവെന്നാണ് റിപ്പോർട്ട്. ഫെഡറൽ സർക്കാരിന്റെ ചെലവുകൾ ചുരുക്കാനും പാഴ്ച്ചെലവുകൾ ഒഴിവാക്കാനുമുള്ള ദൗത്യമാണ് മസ്കിന് ഉള്ളത്.
ഇതിന്റെ ഭാഗമായി അദ്ദേഹം നിരവധി സർക്കാർ ജീവനക്കാരെ പിരിച്ചുവിടുക ഉണ്ടായി. ഇപ്പോഴിതാ എല്ലാ യുഎസ് ഫെഡറൽ ജീവനക്കാരും അവർ ഒരാഴ്ച ചെയ്ത ജോലിയുടെ വിശദാംശങ്ങൾ നൽകാൻ അറിയിച്ചിരിക്കുകയാണ് മസ്ക്. ഇമെയിൽ വഴിയാണ് ജീവനക്കാരെ ഇത് അറിയിച്ചത്. ഒരാഴ്ച ചെയ്ത ജോലിയുടെ വിശദാംശങ്ങൾ നൽകിയില്ലെങ്കിൽ അവരെ പുറത്താക്കുമെന്നും മസ്ക് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് ഇമെയിൽ അയച്ചത്. നിർദേശം അവഗണിച്ചാൽ രാജിയായി കണക്കാക്കുമെന്നും മസ്ക് അറിയിച്ചു. കഴിഞ്ഞ ആഴ്ച ജീവനക്കാർ ചെയ്ത അഞ്ച് ജോലിയുടെ വിശദാംശങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മസ്ക് ഇക്കാര്യം തന്റെ എക്സ് പേജിലൂടെയും അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 11.59 വരെ മറുപടി നൽകാൻ സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ അവധിയിൽ പ്രവേശിച്ചിട്ടുള്ള ജീവനക്കാർ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് വ്യക്തത ഇമെയിലിൽ നൽകിയിട്ടില്ല. എന്തായാലും പുതിയ നയം ഫെഡറൽ ജീവനക്കാർക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഇനി കൂട്ടപിരിച്ചുവിടലുണ്ടാകുമോയെന്നാണ് ജീവനക്കാരുടെ ആശങ്ക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
Consistent with President @realDonaldTrump’s instructions, all federal employees will shortly receive an email requesting to understand what they got done last week.
Failure to respond will be taken as a resignation.
— Elon Musk (@elonmusk) February 22, 2025