
ദുബായ്: ചാമ്പ്യൻസ് ട്രോഫിയിൽ ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന പോരാട്ടത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങി പാകിസ്ഥാൻ. ടോസ് നേടിയ പാക് ക്യാപ്ടൻ മുഹമ്മദ് റിസ്വാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാബർ അസമും ഇമാം ഉൾ ഹക്കുമാണ് പാകിസ്ഥാനുവേണ്ടി ഓപ്പണിംഗിൽ ബാറ്റ് ചെയ്യാനിറങ്ങിയത്.
ഒൻപത് ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 41റൺസ് ആണ് പാക് ടീം നേടിയത്. 23 റൺസെടുത്ത ബാബർ അസമാണ് ആദ്യം കളം വിട്ടത്. ഹാർദ്ദിക് പാണ്ഡ്യയാണ് പാകിസ്ഥാന്റെ കരുത്തനായ താരത്തിന്റെ വിക്കറ്റ് വീഴ്ത്തിയത്. പത്ത് റൺസ് നേടിയ ഇമാം ഉൾ ഹക്ക് റൺ ഔട്ട് ആവുകയായിരുന്നു. റിസ്വാനും സൗദുമാണ് നിലവിൽ ക്രീസിലുള്ളത്.
ഇതിനിടെ ഇന്ത്യൻ താരം മുഹമ്മദ് ഷമിക്ക് കാലിന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അഞ്ചാം ഓവറിൽ ബൗൾ ചെയ്യുമ്പോൾ വലത് കാലിൽ ചില അസ്വസ്ഥതകൾ ഷമി പ്രകടിപ്പിച്ചിരുന്നു. മെഡിക്കൽ സംഘമെത്തി പരിശോധിച്ചതിനുശേഷമാണ് താരം ഓവർ പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാക് ടീമിൽ ബാറ്റർ ഫഖർ സമാന് പകരമാണ് ഇമാം ഉൾ ഹക്കിനെ ഉൾപ്പെടുത്തിയത്. ഇന്ത്യൻ ടീമിൽ പ്ളേയിംഗ് ഇലവന് മാറ്റമില്ല. രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കൊഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, അക്ഷർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, മുഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവരാണ് ഇന്ത്യൻ ടീമിലുള്ളത്. പാകിസ്ഥാൻ ടീം- ഇമാം, ബാബർ, സൗദ്, റിസ്വാൻ, സൽമാൻ, തയ്യിബ്, ഖുഷ്ദിൽ, ഷഹീൻ, നസീം, റൗഫ്, അബ്രാർ.