
തിരുവനന്തപുരം: വട്ടപ്പാറ കുറ്റിയാണിയിൽ ഭാര്യയെ കൊന്നശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ. ഭാര്യ ശ്രീലക്ഷ്മിയെ കൊന്ന ശേഷം ഭർത്താവ് ബാലചന്ദ്രനാണ് ആത്മഹത്യ ചെയ്തത്. ഉച്ചയോടെയാണ് ഇരുവരെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്രീലക്ഷ്മിയുടെ മൃതദേഹം കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. ഭർത്താവ് തൂങ്ങിമരിച്ചനിലയിലുമായിരുന്നു.
കുറച്ച് കാലമായി ഭാര്യ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇവർക്ക് രണ്ട് ആൺമക്കളാണ്. ഒരാൾ പൊലീസ് ഉദ്യോഗസ്ഥനും മറ്റൊരാൾ ഓട്ടോഡ്രെെവരുമാണ്. ഇതിൽ ഒരു മകന്റെ ഭാര്യ ഭക്ഷണവുമായി വന്നപ്പോഴാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]