
ഒരു കാലത്ത് മലയാളത്തിലെ ഏറ്റവും ശക്തമായ സിനിമാ നിർമാണ കമ്പനിയായിരുന്നു സാജ് പ്രൊഡക്ഷൻസ്. മിക്ക സൂപ്പർഹിറ്റ് ചിത്രങ്ങളും നിർമിച്ചിരുന്നത് സാജ് പ്രൊഡക്ഷൻസായിരുന്നു. ഇന്നത്തെ പല വലിയ താരങ്ങളും സാജ് പ്രൊഡക്ഷൻസിന്റെ ഉടമയായ സാജന് വലിയ ബഹുമാനമായിരുന്നു നൽകിയിരുന്നത്. ഇപ്പോഴിതാ നടൻ മമ്മൂട്ടിക്ക് സാജനിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ശക്തമായ സാമ്പത്തിക പിൻബലമുളള കമ്പനിയായിരുന്നു സാജ് പ്രൊഡക്ഷൻസ്. സാജൻ വർഗീസിന്റേതായിരുന്നു കമ്പനി. പല സൂപ്പർഹിറ്റ് മലയാളം ചിത്രങ്ങളും നിർമിച്ചത് സാജ് പ്രൊഡക്ഷനായിരുന്നു. അന്ന് മലയാളത്തിലെ സൂപ്പർതാരങ്ങൾക്ക് സാജനോട് വലിയ ഭയഭക്തി ബഹുമാനമായിരുന്നു. കോഴിക്കോട് ആവനാഴി എന്ന ചിത്രം വിജയിച്ചതിന്റെ നൂറാം ദിവസം ആഘോഷിക്കുന്ന വേളയിൽ നായകനായ മമ്മൂട്ടി എത്തുന്നുവെന്ന പരസ്യങ്ങൾ പത്രത്തിൽ വന്നിരുന്നു.ഒരുപാട് ആളുകൾ അന്ന് മമ്മൂട്ടിയെ കാണാനായി എത്തി.
മമ്മൂട്ടി ഒഴിച്ചുളള മറ്റ് താരങ്ങൾ കൃത്യസമയത്ത് തന്നെ വേദിയിൽ എത്തി. മൊബൈൽ ഫോണില്ലാത്ത കാലമായതുകൊണ്ട് മമ്മൂട്ടി എവിടെ എത്തി എന്നറിയാൻ കഴിയാത്ത അവസ്ഥയായി. മമ്മൂട്ടിയില്ലാതെ ആ ആഘോഷം നടന്നു. പരിപാടി എല്ലാം കഴിഞ്ഞതിനുശേഷമാണ് മമ്മൂട്ടി വേദിയിലെത്തിയത്. ഇത് കണ്ട സാജന് ഭയങ്കര ദേഷ്യമായി. താമസിച്ചെത്തിയതിന്റെ കാരണം മമ്മൂട്ടി സാജനോട് പറഞ്ഞു. അതൊന്നും അംഗീകരിക്കാൻ സാജൻ തയ്യാറായില്ല.
മമ്മൂട്ടിയോട് വേദിയിൽ കയറി പ്രസംഗിക്കാൻ സാജൻ ആവശ്യപ്പെട്ടു. അങ്ങനെ ആളില്ലാത്ത വേദിയിൽ മമ്മൂട്ടി പ്രസംഗിച്ചു. സാജനെ പിണക്കുന്നത് നല്ലതല്ലെന്ന് കരുതിയായിരിക്കാം മമ്മൂട്ടി അങ്ങനെ ചെയ്തത്. ഇത് അക്കാലത്തെ പല മാദ്ധ്യമങ്ങളിലും ചിത്രം സഹിതം വന്നു. ആളൊഴിഞ്ഞ ഓഡിറ്റോറിയത്തിൽ മമ്മൂട്ടിയുടെ പ്രസംഗം എന്നായിരുന്നു തലക്കെട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എന്നാൽ നിർമാതാക്കളും ദരിദ്രരാകുന്ന സംഭവങ്ങൾ നടന്നിട്ടുണ്ട്. തിരുവനന്തപുരത്തെ പ്രമുഖ തുണിക്കടയായിരുന്നു സ്വയംവര. ഇതിന്റെ ഉടമ കണ്ണൻ റെഡ്ഡിയായിരുന്നു. വളരെ മാന്യമായ വ്യക്തിത്വത്തിന്റെ ഉടമ. അദ്ദേഹത്തിന് സിനിമ നിർമിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തിന് വേണ്ടി സംവിധായകൻ പ്രിയദർശൻ ഒരു സിനിമ ചെയ്തു. പുന്നാരം ചൊല്ലി ചൊല്ലി എന്നായിരുന്നു ചിത്രത്തിന്റെ പേര്. ആ ചിത്രത്തിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏഴ് ആനകളെ നടത്തി കൊണ്ടുവന്നു.
ആഴ്ചകളോളം ആനകൾ നടന്നു.അതിനിടയിൽ ഒരു ആനയ്ക്ക് മതപാടുണ്ടായി. അത് വലിയ നാശനഷ്ടം വരുത്തി വച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ നിർമാതാവിന് വലിയൊരു തുക നഷ്ടപരിഹാരമായി കൊടുക്കേണ്ടി വന്നു. പിന്നീട് ചിത്രവും പരാജയപ്പെട്ടു. അത് കണ്ണൻ റെഡ്ഡിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു’- അഷ്റഫ് പറഞ്ഞു.