
.news-body p a {width: auto;float: none;}
കൊച്ചി: കേരളം ‘ഹെൽമറ്റ്’ വച്ചു, മുഖത്തേൽക്കുന്ന പരിക്ക് കുറഞ്ഞത് 40 ശതമാനം ! ‘കേസുകൾ കുറഞ്ഞതിന്റെ’ കാരണം തേടിയിറങ്ങിയ മാക്സിലോഫേഷ്യൽ സർജന്മാരുടെ സംഘടനയായ അസോസിയേഷൻ ഒഫ് ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജൻസ് ഒഫ് ഇന്ത്യ കേരള ഘടകത്തിന്റെതാണ് കണ്ടെത്തൽ. ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതാണ് ഗുണംചെയ്തത്. മറ്റ് സംസ്ഥാനങ്ങളിൽ സ്ഥിതി പഴയതുപോലെ തുടരുമ്പോഴാണിത്. പല്ല്, താടിയെല്ല്, കവിളെല്ല് എന്നിവയുടെ പൊട്ടൽ പരിഹരിച്ച് മുഖത്തിന്റെ താഴെഭാഗം പുനർനിർമ്മിക്കുന്ന ഡോക്ടർമാരാണ് മാക്സിലോഫേഷ്യൽ സർജന്മാർ.
ഹെൽമറ്റ് നിർബന്ധമാക്കുന്നതിന് മുമ്പ് ഒരു മാക്സിലോഫേഷ്യൽ സർജൻ പ്രതിദിനം മൂന്നിലധികം കേസുകൾ വരെ കൈകാര്യം ചെയ്തിരുന്നു. ഇപ്പോൾ ആഴ്ചയിൽ മൂന്നോ നാലോ എന്ന നിലയിലായി. ചെറുതാണെങ്കിൽ പോലും, ഇരുചക്രവാഹന അപകടങ്ങളിൽപ്പെടുന്നവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ തലയ്ക്ക് പരിക്കേൽക്കാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ച് കീഴ്ത്താടി എല്ല്, കണ്ണിന് താഴെയുള്ള അസ്ഥി, മുഖത്തെ അസ്ഥി എന്നിവയ്ക്ക് പൊട്ടലും മറ്റും സംഭവിക്കും. ഗുണന്മേയുള്ള ഹെൽമറ്റ് ധരിച്ചാൽ ഇത്തരം പരിക്കുകൾ ഒഴിവാക്കാം. തങ്ങളുടെ ജോലിയെ ബാധിച്ചെങ്കിലും അപകടം കുറഞ്ഞത് ആശ്വാസകരമെന്നാണ് ഡോക്ടർമാരുടെ പക്ഷം.
കർശനമാക്കിയത് 2006 മുതൽ
1988ലെ കേരള മോട്ടോർ വാഹന ആക്ടിൽ ഇരുചക്രവാഹന യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കി. പക്ഷേ, 2006 മുതലാണ് മോട്ടോർ വാഹനവകുപ്പ് ഇത് കർശനമായി നടപ്പാക്കിയത്. പിൻസീറ്റിലും നിർബന്ധമാക്കിയത് രണ്ടു വർഷം മുമ്പും. 500 രൂപയാണ് ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചാൽ പിഴ.
റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കപ്പെടുന്നതിൽ കേരളം മുന്നിലാണെന്നതിന് തെളിവാണ് പരിക്കുകളിലെ കുറവ്. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവ മൂലമുണ്ടാകുന്ന അപകട കേസുകൾക്ക് പക്ഷേ കുറവില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഡോ.എൽദോസ് മാർക്കോസ്, പ്രസിഡന്റ്,
എ.ഒ.എം.എസ്.ഐ കേരള ഘടകം