
.news-body p a {width: auto;float: none;}
മുംബയ്: ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരൻമാരിൽ ഒരാളാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 91.6 ബില്യൺ ഡോളർ ആസ്തിയുളള മുകേഷ് അംബാനിയുടെ കുടുംബവിശേഷങ്ങളും എപ്പോഴും ചർച്ചയാകാറുണ്ട്. അത്തരത്തിൽ ചർച്ചയായതാണ് അംബാനിയുടെ മുംബയിലെ ആഡംബര വസതിയായ ആന്റിലിയ. 15,000 കോടി മൂല്യമുളള ആന്റിലിയയുടെ വിശേഷങ്ങൾ അറിയാത്തവർ ചുരുക്കമായിരിക്കും. ഇവിടെയാണ് മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്നത്.
എങ്ങനെയാണ് അംബാനിമാർ ആഡംബര വസതിയിൽ ജോലി ചെയ്യാൻ ആളുകളെ തിരഞ്ഞെടുക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമോ? അംബാനിയുടെ വീട്ടിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം ദശലക്ഷക്കണക്കിന് വരുമെന്നാണ് റിപ്പോർട്ടുകൾ. കോർപറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾ തന്നെയാണ് ഇവർക്കും ലഭിക്കുന്നത്. ആന്റിലിയയിൽ 600 നും 700നുമിടയിൽ ആളുകൾ ജോലി ചെയ്യുന്നുണ്ട്.
അടുത്തിടെ മുകേഷ് അംബാനിയുടെ ഡ്രൈവർക്ക് ലഭിക്കുന്ന ശമ്പളത്തെക്കുറിച്ച് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിമാസം രണ്ട് ലക്ഷം രൂപ വീതമാണ് ശമ്പളം. അതായത് ഒരു വർഷം 24 ലക്ഷം രൂപ വരെ ശമ്പളം ഡ്രൈവർക്ക് ലഭിക്കുന്നുണ്ട്. മുകേഷ് അംബാനിയുടെ സുരക്ഷാ ജീവനക്കാർക്ക് പ്രതിമാസം 14,536 മുതൽ 55,869 രൂപ വരെ ശമ്പളം ലഭിക്കും. ഇത് സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളത്തേക്കാൾ കൂടുതലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അംബാനിയുടെ ആഡംബര വസതിയിൽ ജോലി ലഭിക്കുന്നതിന് പരീക്ഷയും അഭിമുഖവും പാസാകേണ്ടത് കർശന വ്യവസ്ഥയാണെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉദാഹരണത്തിന് ഒരു ഷെഫിന്റെ തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെങ്കിൽ അതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇവർക്ക് മികച്ച ശമ്പളത്തോടൊപ്പം ആരോഗ്യ ഇൻഷുറൻസുകളും ലഭ്യമാണ്. ജീവനക്കാരുടെ തൊഴിൽ മികവിനനുസരിച്ച് ശമ്പള വർദ്ധനവും ആന്റിലിയയിൽ നടപ്പിലാക്കും.