
ദിസ്പൂർ: 88 വർഷം പഴക്കമുള്ള പതിവ് രീതി അവസാനിപ്പിച്ച് അസം നിയമസഭ. മുസ്ലിം എംഎൽഎമാർക്ക് വെള്ളിയാഴ്ച നമസ്കാരത്തിനായി അനുവദിച്ച രണ്ട് മണിക്കൂർ ഇടവേള അവസാനിപ്പിച്ചത് പ്രാബല്യത്തിൽ വന്നു. ഈ ഇടവേള അവസാനിപ്പിക്കാൻ കഴിഞ്ഞ നിയമസഭാ സമ്മേളത്തിൽ തീരുമാനം ആയിരുന്നു. ഇന്നലെ മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നു. നേരത്തെ രാവിലെ 9.30 ആരംഭിച്ച സഭ രാവിലെ 11 മണി മുതൽ രണ്ട് മണിക്കൂർ ഇടവേള നൽകുകയായിരുന്നു. സഭാ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനും കൊളോണിയൽ രീതികളെ ഒഴിവാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നായിരുന്നു തീരുമാനത്തേക്കുറിച്ച് ഹിമന്ത് ബിശ്വ ശർമ വിശദമാക്കിയത്.
വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് പ്രതിപക്ഷം നീക്കത്തെ നേരത്തെ വിലയിരുത്തിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തില്‍ എഐയുഡിഎഫ് എംഎല്‍എ റഫീഖുല്‍ ഇസ്ലാം എതിര്‍പ്പ് അറിയിച്ചു. നിയമസഭയില്‍ 30 മുസ്ലീം എംഎല്‍എമാരാണുള്ളത്. ഇവർക്ക് നിയമസഭയ്ക്ക് സമീപത്ത് തന്നെ നിസ്കാരം നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുമെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ ദേബബ്രത സൈകിയ വിശദമാക്കി.
ബ്രിട്ടീഷ് ഇന്ത്യയില്‍ അസമിന്റെ പ്രധാനമന്ത്രിയായിരുന്ന സര് സയ്യിദ് മുഹമ്മദ് സാദുല്ലയാണ് 1937ല്‍ വെള്ളിയാഴ്ചകളില്‍ രണ്ടുമണിക്കൂര്‍ നിസ്കാരത്തിനായുള്ള ഇടവേള കൊണ്ടുവന്നത്. ഈ പതിവ് മാറ്റുന്നത് ഭരണഘടനയുടെ മതേതര സ്വഭാവം കണക്കിലെടുത്താണെന്നാണ് നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനത്തില്‍ പറയുന്നത്. മുസ്ലിം വിഭാഗത്തിലുള്ളവർക്ക് വിവാഹവും വിവാഹ മോചനവും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധിതമാക്കിയതിന് പിന്നാലെയാണ് നമസ്കാരത്തിനുള്ള ഇടവേള റദ്ദാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]