
ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്നാണ് ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ബ്ലോക്ബസ്റ്റർ പോരാട്ടം. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിയത്തിൽ ഉച്ചയ്ക്ക് 20.30നാണ് മത്സരം തുടങ്ങുക. ഇതിനിടെ കഴിഞ്ഞദിവസം മുൻ ക്രിക്കറ്റ് താരം അതുൽവാസൻ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. ഇന്ന് നടക്കുന്ന മത്സരത്തിൽ പാകിസ്ഥാൻ ജയിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നാണ് അതുൽ വാസൻ മാദ്ധ്യമത്തോട് പ്രതികരിച്ചത്.
ന്യൂസീലാൻഡിനെതിരെ ആദ്യ മത്സരത്തിൽ 60 റൺസിന് പരാജയപ്പെട്ടാണ് പാകിസ്ഥാൻ മത്സരത്തിന് എത്തുന്നത്. ഇന്ത്യയാവട്ടെ ബംഗ്ലദേശിനെതിരെ ജയിച്ചാണ് ഇന്ന് മത്സര രംഗത്ത് എത്തുന്നത്. തുടക്കം തന്നെ മോശം ഫോമിൽ തുടങ്ങിയ പാകിസ്ഥാൻ ഇന്ത്യയെ എങ്ങനെ നേരിടുമെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നതിനിടെയാണ് അതുൽവാസന്റെ ഇത്തരം ഒരു പ്രതികരണം.
‘പാകിസ്ഥാൻ ജയിക്കണമെന്നാണ് എന്റെ ആഗ്രഹം. ടൂർണമെന്റ് വച്ച് നോക്കിയാൽ അതാണ് അതിന്റെയൊരു രസം. പാകിസ്ഥാൻ ജയിച്ചില്ലെന്ന് കരുതുക, നിങ്ങളെന്ത് ചെയ്യും? അതേസമയം പാകിസ്ഥാൻ ജയിച്ചാൽ പിന്നീടും മത്സരം ശേഷിക്കും. തുല്യപോരാട്ടം നടത്തണം’,- വാസൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാമ്പ്യൻസ് ട്രോഫി ടീമിൽ അഞ്ച് സ്പിന്നർമാരെ ഉൾപ്പെടുത്തിയ ഇന്ത്യയുടെ തീരുമാനത്തെയും അതുൽ വാസൻ പ്രശംസിച്ചു. ഇന്ത്യയ്ക്ക് കരുത്തുറ്റ ബാറ്റിംഗ് നിരയുണ്ടെന്നും എട്ടാം നമ്പറിൽ വരെ ബാറ്റ് ചെയ്യാൻ ആളുണ്ടെന്നും അതുൽ വാസൻ പറഞ്ഞു.