
തിരുവനന്തപുരം: നെയ്യാറ്റിൻകര നെല്ലിമൂട് ദി ഗ്രാൻഡ് റസിഡൻസി ബാർ ഹോട്ടൽ കോമ്പൗണ്ടിനകത്ത് ആക്രമണം നടത്തിയ സംഘത്തിലെ പ്രധാനിയെ നെയ്യാറ്റിൻകര പൊലീസ് പിടികൂടി. നെയ്യാറ്റിൻകര തൊഴുക്കൽ മലഞ്ചാണി സാജൻ നിവാസിൽ സാജൻ (27) ആണ് അറസ്റ്റിലായത്. ജനുവരി 27ന് രാത്രി 9. 30 ഓടെയാണ് സംഭവം. അഞ്ച് ഗുണ്ടകൾക്കൊപ്പം ചേർന്ന് ഹോട്ടൽ കാമ്പൗണ്ടിൽ ആക്രമണം നടത്തി, രണ്ട് പേരെ കുത്തിയും ഒപ്പമുണ്ടായവരെ മർദിച്ചും പരിക്കേൽപ്പിച്ചതായാണ് കേസ്.
ആക്രമണത്തിനു ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ നെയ്യാറ്റിൻകര ഡിവൈഎസ്പി എസ് ഷാജിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. നെയ്യാറ്റിൻകര, തിരുവല്ലം, കഴക്കൂട്ടം, മാരായമുട്ടം, പാറശാല, മാറനല്ലൂർ തുടങ്ങിയ പൊലീസ് സ്റ്റേഷൻ പരിധികളിൽ പിടിച്ചുപറി, അടിപിടി, അക്രമം, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, മയക്കുമരുന്ന് കച്ചവടം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളും, ഗുണ്ടാ ആക്ട് പ്രകാരം കരുതൽ തടങ്കൽ അനുഭവിച്ചിട്ടുള്ള ആളുമാണ് പ്രതി എന്ന് പൊലീസ് പറഞ്ഞു. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]