

ബിഗ് ബോസ് സീസൺ 6ലെ അവസാന വട്ട പ്രെഡിക്ഷൻ ലിസ്റ്റുകൾ പുറത്തുവരുന്നു ; പ്രെഡിക്ഷൻ ലിസ്റ്റിൽ ഒന്നാമത് സാന്ത്വനം സീരിയൽ ഫെയിം രാജീവ് പരമേശ്വരൻ ; സിനിമ, സീരിയൽ താരങ്ങൾക്കൊപ്പം ഒരു മാധ്യമപ്രവർത്തകയും ഷോയിലുണ്ടെന്ന് സൂചന ; പ്രെഡിക്ഷൻ ലിസിറ്റിൽ ഉയർന്ന് കേൾക്കുന്നത് ഒട്ടനവധി പേരുകൾ
സ്വന്തം ലേഖകൻ
ഓരോ ദിവസം കഴിയുന്തോറും ബിഗ് ബോസ് സീസൺ 6നെ കുറിച്ചുള്ള ചർച്ചകൾ വലുതാകുകയാണ്. പല ബിഗ് ബോസ് സോഷ്യൽ മീഡിയ പേജുകളും ആക്ടീവ് ആയി കഴിഞ്ഞു. ഒട്ടനവധി പേരുകൾ മത്സരാർത്ഥികളുടെ ലിസ്റ്റിൽ ഉയർന്ന് കേൾക്കുന്നുണ്ട്. സിനിമ, സീരിയൽ, സ്പോർട്സ്, മ്യൂസിക്, സോഷ്യൽ മീഡിയ തുടങ്ങി നിരവധി മേഖലകളിൽ ഉള്ളവർ ഇക്കൂട്ടത്തിൽപ്പെടും. ഷോ ടെലിക്കാസ്റ്റ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെ അവസാന വട്ട പ്രെഡിക്ഷൻ ലിസ്റ്റുകൾ പുറത്തുവരികയാണ്.
പ്രെഡിക്ഷൻ ലിസ്റ്റിൽ ഒന്നാമത് ഉള്ളത് സാന്ത്വനം സീരിയൽ ഫെയിം ആയ രാജീവ് പരമേശ്വരൻ(ബാലേട്ടൻ) ആണ്. ആദ്യം മുതൽ മത്സരാർത്ഥികളുടെ ലിസ്റ്റിൽ ഇടംപിടിച്ച ആളുകൂടിയാണ് രാജീവ് എന്നത് ശ്രദ്ധേയമാണ്. നടൻ കൃഷ്ണയുടെ പേരാണ് മറ്റൊന്ന്. അടുത്തിടെ നിരവധി അഭിമുഖങ്ങളിൽ കൃഷ്ണ എത്തിയിരുന്നു. ഡാൻസറായ നയനാ ജോൺസൺ ആണ് മറ്റൊരാൾ. അതേസമയം, ഇത്തവണ ഒരു മാധ്യമപ്രവർത്തകയും ഷോയിൽ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ സീസണിൽ പ്രെസ് മീറ്റിന് വന്ന രാധിക നായർ ആണിതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. എന്നാൽ ഈ പേര് തള്ളക്കളയാൻ സാധിക്കില്ലെന്നാണ് ബിഗ് ബോസ് മല്ലു ടോക്സിലെ രേവതി പറയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഫിറ്റ്നെസ് ട്രെയിനർ ആയ ജിന്റേ, ഇൻഫ്ലുവൻസർ ആയ യാദിലിൻ ഇക്ബാൽ, ജീവ നമ്പ്യാർ, ജാസ്മിൻ ജാഫർ, പൂജാ കൃഷ്ണ, സിദ്ധാർത്ഥ് പ്രഭു(തട്ടീം മുട്ടീം ഫെയിം), ഋഷി, ശ്രീലക്ഷ്മി അറയ്ക്കൽ, സിജോ ടോക്സ്, അഖിൽ ആനന്ദ്, അനീഷ നായർ, യമുന റാണി, ശരണ്യ ആനന്ദ്, അപ്സര ആൽബി, ക്രിസ്റ്റി സെബാസ്റ്റിൻ, ലിയാൻഡ്ര മരിയ, അമേയ പ്രസാദ്, സായ്, ശാലു പേയാട്, മല്ലു ജെഡി എന്നിങ്ങനെ പോകുന്നു മറ്റ് പ്രെഡിക്ഷൻ ലിസ്റ്റുകൾ. ഇതിൽ ചിലർ കാണാനും കാണാതിരിക്കാനും സാധ്യത ഏറെയാണ്. കൂടാതെ പുതിയ ആള്ക്കാര് വരാനും ചര്സ് ഏറെയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]