
കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ വിസ്മിയിപ്പിക്കുന്ന തമിഴ് താരമാണ് ധനുഷ്. ധനുഷ് പ്രധാന വേഷത്തിലെത്തി വരാനിരിക്കുന്ന ചിത്ര്തതിന് പേരിട്ടു. രായൻ എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധാനം നിര്‍വഹിക്കുന്നതും ധനുഷ് തന്നെയാണ്.
കൊല മാസ് ലുക്കിലാണ് ധനുഷ് ചിത്രത്തില്‍ ഉണ്ടാകുക എന്നാണ് രായന്റെ പേര് പ്രഖ്യാപിച്ചു പുറത്തുവിട്ട പോസ്റ്ററില്‍ നിന്ന് മനസിലാക്കാനാകുന്നത്. നിത്യ മേനൻ, എസ് ജെ സൂര്യ, സുന്ദീപ് കൃഷൻ, കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി, ദുഷ്റ വിജയൻ. അനിഖ സുരേന്ദ്രൻ, വരലക്ഷ്മി ശരത്കുമാര് തുടങ്ങി നിരവധി താരങ്ങള്‍ ധനുഷ് സംവിധാനം ചെയ്യുന്ന രായനില്‍ വേഷമിടുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര് റഹ്മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം. എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല. ചിത്രത്തിന്റെ റിലീസ് 2024ല്‍ തന്നെയുണ്ടാകും.
ധനുഷ് നായകനായി വേഷമിട്ട് എത്തിയ ചിത്രം ക്യാപ്റ്റൻ മില്ലര്‍ മികച്ച വിജയമായിരുന്നു. സംവിധാനം അരുണ്‍ മതേശ്വരാണ്. പ്രിയങ്ക മോഹനാണ് നായികയായി എത്തിയിരിക്കുന്നത്. ചിത്രത്തിലെ ധനുഷിന്റെ പ്രകടനം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തിരക്കഥയെഴുതിയതും അരുണ്‍ മതേശ്വരനാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സിദ്ധാര്‍ഥാണ്. ജി വി പ്രകാശ് കുമാറാണ് സംഗീതം പകര്‍ന്നത്.
ധനുഷ് നായകനായി വേഷമിട്ട് മുമ്പെത്തിയ ചിത്രം വാത്തി ഹിറ്റായിരുന്നു. വെങ്കി അറ്റ്ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്തത്. മലയാളി നടി സംയുക്തയായിരുന്നു നായികയായത്. സംഗീതം ജി വി പ്രകാശ് കുമാറായിരുന്നു. ജെ യുവരാജാണ് വാത്തിയുടെ ഛായാഗ്രാഹണം. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിച്ചിരിക്കുന്നത്. സമുദ്രക്കനിയും പ്രവീണയും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ ഉണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]