

റോഡ് വെട്ടിപ്പൊളിച്ചു പൈപ്പ് സ്ഥാപിച്ചാല്‍ ഏഴ് ദിവസത്തിനകം ടാര്‍ ചെയ്യണം, ഇല്ലെങ്കില്‍ ഈ പണി ഇവിടെ വേണ്ട ; എക്കമ്മ – കൊച്ചത്തുപടി റോഡ് കുഴിച്ച് പൈപ്പിടാനുള്ള ജല അതോറിറ്റിയുടെ നീക്കത്തിനെതിരെ ഫ്ളെക്സ് ബോര്‍ഡ് സ്ഥാപിച്ച് മുന്നറിയിപ്പു നല്കി കല്ലറ പഞ്ചായത്തംഗം
സ്വന്തം ലേഖകൻ
കടുത്തുരുത്തി: റോഡ് കുത്തിപ്പൊളിക്കാന്‍ വരുന്നവര്‍ക്ക് മുന്നറിയിപ്പു നല്കി കല്ലറ പഞ്ചായത്തംഗം റോഡരികില്‍ ഫ്ളെക്സ് ബോര്‍ഡ് സ്ഥാപിച്ചു.പുതിയതായി നിര്‍മിച്ച റോഡ് കുഴിച്ച് പൈപ്പിടാനുള്ള ജല അതോറിറ്റിയുടെ നീക്കത്തിനെതിരേയാണ് താക്കീതുമായി പഞ്ചായത്തംഗം ബോര്‍ഡ് സ്ഥാപിച്ചത്. റോഡ് വെട്ടിപ്പൊളിച്ചു പൈപ്പ് സ്ഥാപിച്ചാല്‍ ഏഴ് ദിവസത്തിനകം ടാര്‍ ചെയ്യണം. ഇല്ലെങ്കില്‍ ഈ പണി ഇവിടെ വേണ്ടെന്നുമാണ് നാലാം വാര്‍ഡ് മെമ്പർ അരവിന്ദ് ശങ്കര്‍ സ്ഥാപിച്ച ബോര്‍ഡിലുള്ളത്.
നാലാം വാര്‍ഡിലെ എക്കമ്മ – കൊച്ചത്തുപടി റോഡ് ടാര്‍ ചെയ്തിട്ട് രണ്ടാഴ്ച പോലുമായിട്ടില്ല. അപ്പോഴാണ് കുത്തിപ്പൊളിക്കാന്‍ ജെസിബി കൈകളുമായി ജല അഥോറിറ്റി വന്നിരിക്കുന്നത്. ഈ റോഡ് കുത്തിപ്പൊളിച്ചു പൈപ്പിടണമെന്നാണ് ജല അഥോറിറ്റി അധികൃതര്‍ പറയുന്നത്. വികസനത്തിന്റെ പേരിലാണെങ്കില്‍ ഒരു കുഴപ്പവുമില്ലെന്നും ബോര്‍ഡില്‍ വ്യക്തമാക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
രേഖാമൂലം ഇക്കാര്യം എഴുതി തരണമെന്നും അരവിന്ദ് ആവശ്യപ്പെടുന്നു. റോഡ് നന്നാക്കുന്നതിനു മുൻപ് പൈപ്പിടാന്‍ ഇഷ്ടംപോലെ സമയം ഉണ്ടായിരുന്നു. അതു ചെയ്യാതെ ടാറിംഗ് പൂര്‍ത്തിയാക്കിയ ഉടന്‍ റോഡ് പൊളിക്കാനായി വരുന്നത് ജല അഥോറിറ്റിയുടെ ശീലമായി മാറുകയാണെന്നും പഞ്ചായത്തംഗം വ്യക്തമാക്കി. ടാറിംഗ് നടത്തിയ പല ഗ്രാമീണ റോഡുകളും ഇത്തരത്തില്‍ ജല അതോറിറ്റി കുത്തിപ്പൊളിച്ചത് കാലങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും മൂടാതെ കിടക്കുന്നതുകൊണ്ടാണ് ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിക്കാനിടയായതെന്ന് അരവിന്ദ് ശങ്കര്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]