

ഫുട്ബോള്‍ കളിക്കുകയായിരുന്ന യുവാക്കള്‍ക്ക് നേരേ കാട്ടുപോത്തിന്റെ ആക്രമണം; രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു
കൊല്ലം: കുളത്തുപ്പുഴയില്‍ ഫുട്ബോള്‍ കളിച്ചുകൊണ്ടിരുന്ന യുവാക്കള്‍ക്ക് നേരേ കാട്ടുപോത്തിന്റെ ആക്രമണം. രണ്ടു യുവാക്കള്‍ക്കു പരുക്കേറ്റു.
വനാതിർത്തിക്കു സമീപം 16 ഏക്കർ നെയ്ത്തു സഹകരണ സംഘത്തിനു സമീപത്തെ ഗ്രൗണ്ടില്‍ ഫുട്ബോള്‍ കഴിക്കുകയായിരുന്ന എട്ടംഗ സംഘത്തിന് നേരെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. 16 ഏക്കർ നിഥിൻ ഹൗസില്‍ നിഥിൻ ലോപ്പസ് (22) നെല്ലിമൂട് സ്വദേശി ആദില്‍ (22) എന്നിവർക്കാണ് പരിക്കേറ്റത്.
നിഥിൻ ലോപ്പസിന്റെ പരിക്ക് ഗുരുതരമാണ്. ഇയാളെ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
16 ഏക്കർ നെയ്ത്തു സഹകരണ സംഘത്തിനു സമീപത്തെ ഗ്രൗണ്ടില്‍ എട്ടംഗ സംഘം ഫുട്ബോള്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ കൂട്ടം തെറ്റിയെത്തിയ കാട്ടുപോത്ത് ഗ്രൗണ്ടിലേക്ക് പാഞ്ഞെത്തി ആക്രമിക്കുകയുമായിരുന്നു. കാട്ടുപോത്തിന്റെ വരവു കണ്ടു യുവാക്കള്‍ ചിതറി ഓടിയെങ്കിലും കാട്ടുപോത്ത് പാഞ്ഞടുത്ത ദിശയില്‍ നിന്ന ആദിലിനെ ആക്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന നിഥിനെയും ഇടിച്ചിടുകയായിരുന്നു.
ആദില്‍ ഒാടി രക്ഷപ്പെട്ടതോടെ നിലത്തു വീണ നിഥിനെ കാട്ടുപോത്ത് ആക്രമിച്ചു. നട്ടെല്ലിന്റെ ഭാഗത്തും കാലിലും ഗുരുതരമായി പരുക്കേറ്റ നിഥിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയാണു തിരുവനന്തപുരത്തേക്കു കൊണ്ടു പോയത്.
13 കാട്ടുപോത്തുകളെ കല്ലടയാറിന്റെ തീരപ്രദേശമായ 16 ഏക്കറിലെ വനാതിർത്തികളില്‍ ഒരാഴ്ചയായി കണ്ടുതുടങ്ങിയിട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]