
റാഞ്ചി: ഇന്ത്യ – ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ റാഞ്ചിയില്‍ തുടക്കം. രണ്ട് ടെസ്റ്റുകള്‍ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കാനാണ് റാഞ്ചിയിലിറങ്ങുന്നത്. ഇന്നലെ കോച്ച് രാഹുല്‍ ദ്രാവിഡ് പിച്ച് പരിശോധിച്ചിരുന്നു. ജസ്പ്രിത് ബുമ്രയ്ക്ക് പകരം ആര് ഇന്ത്യന്‍ ടീമില്‍ എത്തുമെന്നാണ് ആകാംഷ. ടീമില്‍ നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ സര്‍ഫ്രാസ് ഖാന് മധ്യനിരയില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും.
ഇതിനിടെ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്. രണ്ട് മാറ്റങ്ങളാണ് ടീമില്‍ ഉള്ളത്. പേസര്‍ മാര്‍ക് വുഡിനും റിസ്റ്റ് സ്പിന്നര്‍ റെഹാന് അഹമ്മദിനും പകരം പേസര്‍ ഒലീ റോബിന്‍സനും ഫിംഗര്‍ സ്പിന്നര്‍ ഷൊയിബ് ബഷീറും ടീമിലെത്തി. പിച്ച് അതിവേഗം സ്പിന്നിന് അനുകൂലമാകുമെന്ന വിലയിരുത്തല്‍ കാരണമാണ് നടപടിയെന്ന് നായകന് ബെന്‍ സ്റ്റോക്സ് പറഞ്ഞു. ബഷീറിനൊപ്പം ടോം ഹാര്‍ട്ലി, ജോ റൂട്ട് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.
ബഷിര്‍ വിശാഖപ്പട്ടണത്തെ അരങ്ങേറ്റ ടെസ്റ്റില്‍ 4 വിക്കറ്റെടുത്തിരുന്നു. റോബിന്‍സണ്‍ ആദ്യമായാണ് ഇന്ത്യയില്‍ ടെസ്റ്റ്കളിക്കുന്നത്. സീനിയര്‍ പേസര്‍ ജെയിംസ് ആന്ഡേഴ്ന് വിശ്രമം നല്‍കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും നിര്‍ണായക മത്സരമായതിനാല്‍ നിലനിര്‍ത്തി. ജോണി ബെയര്‍സ്റ്റോയും ടീമില്‍ തുടരും. ബെന്‍ ഫോക്സ് തന്നെയാണ് വിക്കറ്റ് കീപ്പര്‍.
ഇംഗ്ലണ്ട് ടീം: സാക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ബെന്‍ ഫോക്സ്, ടോം ഹാര്‍ട്ലി, ഒല്ലി റോബിന്‍സണ്‍, ജെയിംസ് ആന്ഡേഴ്സണ്, ഷൊയ്ബ് ബഷീര്‍.
ഇന്ത്യയുടെ സാധ്യതാ ഇലവന്: രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പടീദാര്‍, സര്‍ഫറാസ് ഖാന്, രവീന്ദ്ര ജഡേജ, ധ്രുവ് ജുറല്‍, ആര് അശ്വിന്, കുല്‍ദീപ് യാദവ്, മുഹഹമ്മദ് സിറാജ്, മുകേഷ് കുമാര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]