
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തിൽ സിപിഎമ്മിനെ പരിഹസിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മന്ത്രി നിന്ന് തോൽക്കണമെന്ന് സിപിഎമ്മിന് നിർബന്ധമെന്ന് പരിഹസിച്ച ചെന്നിത്തല അതാണ് ആലത്തൂരിൽ സംഭവിക്കാൻ പോകുന്നതെന്നും അഭിപ്രായപ്പെട്ടു.
എല്ലാ പാർട്ടികൾക്കും കൂടുതൽ സീറ്റ് അവകാശപ്പെടാൻ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് വിഷയത്തിൽ ചെന്നിത്തലയുടെ പ്രതികരണം. ഇക്കാര്യത്തിൽ കേരളത്തിന്റെ സാഹചര്യം അനുസരിച്ച് വൈകാതെ തീരുമാനമെടുക്കും. രാജ്യസഭാ സീറ്റിലേക്ക് ലീഗിനെ പരിഗണിക്കുമോ എന്നത് അന്തിമ ചർച്ചയ്ക്ക് ശേഷം തീരുമാനിക്കും. ലീഗും കോൺഗ്രസ്സും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിന് നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
Last Updated Feb 22, 2024, 6:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]