
മുംബൈ: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് വരുന്ന ഐപിഎല്‍ സീസണ് നഷ്ടമാകും. കണങ്കാലിന് പരിക്കേറ്റ ഷമിക്ക് വിദഗ്ധ ചികിത്സ വേണ്ടിവരുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. യുകെയിലാകും ചികിത്സ. നവംബറില്‍ ലോകകപ്പ് ഫൈനലിലാണ് ഷമി അവസാനം കളിച്ചത്. ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും പരിക്ക് കാരണം പിന്മാറുകയായിരുന്നു. അവസാന ഐപിഎല്‍ സീസണില്‍ 28 വിക്കറ്റുമായി ബൗളര്‍മാരില്‍ മുന്നിലെത്തി പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയത് ഷമിയാണ്. ഉമേഷ് യാദവ്, മോഹിത് ശര്‍മ, കാര്‍ത്തിക് ത്യാഗി എന്നിവരാണ് ഗുജറാത്ത് ടീമിലെ മറ്റ് ഇന്ത്യന്‍ പേസര്‍മാര്‍.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഷമിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റുകള്‍ കളിക്കാന്‍ ഷമിയെത്തുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും പരിക്കില്‍ നിന്നും മുക്തനായിരുന്നില്ല. ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് 33-കാരന് അവസാനമായി കളിച്ചത്. ജനുവരി അവസാനം ഷമി ലണ്ടനിലെത്തി കണങ്കാലിന് പ്രത്യേക കുത്തിവയ്പ്പുകള്‍ എടുത്തിരുന്നു.
എന്നാല്‍ അത് വേണ്ടവിധത്തില്‍ ഫലം കാണാതെ വന്നതോടെ ശസ്ത്രക്രിയ്ക്ക് വിധേയനാകാന്‍ തീരുമാനിക്കുകയായിരുന്നു. പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച്, താരത്തിന് സുഖം പ്രാപിക്കാന്‍ കൂടുതല്‍ ദിവസങ്ങള്‍ ആവശ്യമാണ്. 24 വിക്കറ്റുമായി ലോകകപ്പില്‍ ഇന്ത്യയുടെ മുന്നേറ്റത്തിന്റെ പ്രധാന കാരണം ഷമിയായിരുന്നു.
കാലിന് കഠിനമായ വേദന അവുഭവപ്പെട്ടിട്ടും അത് തന്റെ പ്രകടനത്തെ ബാധിക്കാന്‍ ഷമി അനുവദിച്ചില്ല. അടുത്തിടെ അര്‍ജുനാ അവാര്‍ഡ് നല്കി രാജ്യം താരത്തെ ആദരിച്ചിരുന്നു. ഒരു ദശാബ്ദം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര കരിയറില്‍ 229 ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഷമിക്കായി. ഏകദിന 195 വിക്കറ്റുകളും ടി20 ഫോര്‍മാറ്റില്‍ 24 വിക്കറ്റുകളും ഷമി നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]