

മാസം തികയാതെയുള്ള കുട്ടികളുടെ ജനനം ഒരോ ദിവസവും വര്‍ധിക്കുന്നു ; പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഭക്ഷണം മാസം തികയാതെയുള്ള പ്രസവത്തിന് കാരണമായേക്കുമെന്ന് പുതിയ പഠനം
സ്വന്തം ലേഖകൻ
ലോകമെമ്പാടും മാസം തികയാതെയുള്ള കുട്ടികളുടെ ജനനം ഒരോ ദിവസവും വര്‍ധിച്ചുവരികയാണ്. ഇതിന് കാരണം പ്ലാസ്റ്റിക്കുമായുള്ള നിരന്തര സമ്പർക്കമാണെന്ന് ന്യൂയോർക്ക് സർവകലാശാലയിലെ ഗ്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിൻ ഗവേഷകരുടെ പഠനം. ഭക്ഷണം പൊതിയാനും സൂക്ഷിക്കാനുമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളിൽ കണ്ടു വരുന്ന സിന്തറ്റിക് രാസവസ്തുവായ താലേറ്റുകളാണ് മാസം തികയാതെയുള്ള പ്രസവത്തിന് പിന്നിലെ പ്രധാന കാരണം.
പ്ലാസ്റ്റിക്കിനെ മൃദുവും ഫ്ലെക്സിബിളും ഏറെക്കാലം നിലനിൽക്കുന്നതിനും വേണ്ടിയാണ് ഉൽപന്നങ്ങളിൽ താലേറ്റുകൾ ചേർക്കുന്നത്. താലേറ്റുകൾ ഇപ്പോൾ ലോകത്തെല്ലായിടത്തും വ്യാപിച്ചു കഴിഞ്ഞു. പലവിധത്തിൽ ഗർഭിണികളുടെ ശരീരത്തിലുള്ള താലേറ്റുകൾ പ്ലാസന്റയിൽ വീക്കമുണ്ടാക്കുകയും മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാവുകയും ചെയ്യുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഡി (2-എഥൈൽഹെക്സിൽ) താലേറ്റ് അല്ലെങ്കിൽ ഡിഇഎച്ച്പി എന്ന് വിളിക്കപ്പെടുന്ന ഭക്ഷണ പാക്കേജിങ്ങിൽ കാണപ്പെടുന്ന താലേറ്റുകൾ മൂലമാണ് മാസം തികയാതെയുള്ള പ്രസവങ്ങൾ പ്രധാന കാരണമെന്ന് പഠനം പറയുന്നത്. 2018ൽ മാസം തികയാതെയുള്ള ജനനങ്ങളിൽ 5% മുതൽ 10% വരെ ഡിഇഎച്ച്പിയും അതിന് സമാനമായ മൂന്ന് രാസവസ്തുക്കളും കാരണമാകുന്നുവെന്ന് പഠനത്തിൽ കണ്ടെത്തി. 40 ആഴ്ചയാണ് ഗർഭസ്ഥ ശിശുക്കൾക്ക് പൂർണ്ണ വളർച്ചയിലെത്താൻ വേണ്ടത്.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്സ് ഓഫ് ഹെല്‍ത്ത് എന്വൈറോണ്മെന്റല് ഇന്‍ഫ്ലുവന്‍സേഴ്സ് ഓണ്‍ ചൈള്‍ഡ് ഹെല്‍ത്ത് ഔട്ട്കംസ് (ഇസിഎച്ച്ഓ) നിന്നുള്ള ഡേറ്റ ഉപയോഗിച്ചു നടത്തിയ പഠനത്തിൽ 5006 ഗര്ഭിണികളികളെയാണ് ഉൾപ്പെടുത്തിയത്. ഇവരുടെ ഗര്‍ഭകാലത്തെ വിവിധ ഘട്ടങ്ങളില്‍ ശേഖരിച്ച മൂത്ര സാമ്പിളില്‍ വ്യത്യസ്ത തരത്തിലുള്ള തലേറ്റുകളുടെ സാന്നിധ്യം കണ്ടെത്തിയെന്നും പഠനത്തിൽ പറയുന്നു. നിത്യേനയുള്ള പ്ലസ്റ്റിക് ഉപയോഗത്തിലൂടെ പല രീതിയിൽ താലേറ്റുകൾ പലകാലങ്ങളിലായി നമ്മുടെ ഉള്ളിൽ കയറിയിട്ടുണ്ട്.
കുട്ടികളുടെ ജനനത്തിൽ മാത്രമല്ല കാൻസർ, ആസ്മ പോലെയുള്ള ഗുരുതര രോഗങ്ങൾക്കും ഇവ കാരണമാണ്. ആഗോളതലത്തിൽ, ഏകദേശം 8.4 ദശലക്ഷം മെട്രിക് ടൺ താലേറ്റുകളും മറ്റ് പ്ലാസ്റ്റിസൈസറുകളുമാണ് ഓരോ വർഷവും ഉപഭോഗം ചെയ്യപ്പെടുന്നത്. ഭക്ഷണം സൂക്ഷിക്കാൻ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന് പകരം സ്റ്റേന്‍ലെസ് സ്റ്റീല്‍, ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കാം. പ്ലാസ്റ്റിക് ഉപയോഗിക്കുമ്പോള്‍ റീസൈക്ലിങ് കോര്‍ഡ് 3 കാണിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കരുതെന്നും പഠനത്തിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]