

തേനീച്ചക്കൂടിന് കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കം ; റാഗിങ്ങിന്റെ ഭാഗമായി പതിനഞ്ചോളം സീനിയര്‍ വിദ്യാര്‍ഥികള്‍ കൂട്ടം ചേര്‍ന്ന് മർദിച്ചു ; ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം∙: ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം. വെള്ളറട ഇമ്മാനുവല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാർഥി നെയ്യാറ്റിന്‍കര സ്വദേശി മനു എസ്.കുമാറിനാണ് മർദനമേറ്റത്.
റാഗിങ്ങിന്റെ ഭാഗമായി പതിനഞ്ചോളം സീനിയര്‍ വിദ്യാര്‍ഥികള്‍ കൂട്ടം ചേര്‍ന്ന് മർദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. തേനീച്ചക്കൂടിന് കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കം മര്‍ദനത്തില്‍ കലാശിച്ചെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മര്‍ദനമേറ്റ വിദ്യാർഥി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആര്യന്‍കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]