
തൃശൂർ – ബൈക്കിടിച്ച് മിനി ലോറിക്കടിയിലേയ്ക്ക് തെറിച്ചുവീണ് തൃശൂരിൽ സ്കൂട്ടർ യാത്രക്കാരിയായ ഫോട്ടോഗ്രാഫർ മരിച്ചു. ബെൽറ്റാസ് നഗറിൽ പേപ്പാറ വീട്ടിൽ പി.ബി ബിനിമോളാ(43)ണ് മരിച്ചത്. വഞ്ചിക്കുളത്തിന് സമീപത്തുവച്ച് ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
ബിനിമോൾ സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്ക് ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് താഴെ വീണ ബിനിമോളുടെ ശരീരത്തിൽ ടിപ്പർ ലോറി കയറിയിറങ്ങിയാണ് മരണം. ഓടിക്കൂടിയവർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു. ബിനിമോൾ നേരത്തെ മെർലിൻ ഹോട്ടലിന് സമീപം പെർഫക്ട് ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്നു. പി.എസ് ഡെന്നിയാണ് ഭർത്താവ്. ആഷ്ന, ആൽഡ്രിൻ, അർജുന രശ്മി എന്നിവർ മക്കളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]