സ്ത്രീകളുടെ ജീവിതത്തിൽ ആസ്വദിക്കേണ്ട ഒരു കാലഘട്ടമാണ് ഗർഭകാലം.
എന്നാൽ ഏല്ലാ സ്ത്രീകൾക്കും ഒരുപോലെയല്ല ഈ സമയം കടന്നുപോകുന്നത്. ചിലരിൽ വലിയ തോതിലുള്ള മാറ്റങ്ങളും പ്രതിസന്ധികളും ഉണ്ടാകുന്നു.
ഗർഭകാലത്തെ പ്രമേഹം നിയന്ത്രിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. ഗർഭകാലത്തെ പ്രമേഹം നിയന്ത്രിക്കാൻ ആരോഗ്യകരമായ ഭക്ഷണക്രമീകരണം പിന്തുടരേണ്ടതുണ്ട്.
ഫൈബറും, ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാം. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.
പകരം ചെറിയ അളവിൽ ഇടയ്ക്കിടെ കഴിക്കാൻ ശ്രദ്ധിക്കാം. ഒരേ സമയത്ത് കൂടുതൽ ഭക്ഷണം കഴിക്കുന്നത് പ്രമേഹ സാധ്യത കൂട്ടുന്നു.
ശരീരത്തിന് ആവശ്യമായ വ്യായാമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. നടത്തം, യോഗ തുടങ്ങി ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നു.
ഇടയ്ക്കിടെ ബ്ലഡ് ഷുഗർ പരിശോധിക്കാൻ മറക്കരുത്. ഇത് ബ്ലഡ് ഷുഗർ അളവ് കൂടുന്നത് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഗർഭകാലത്ത് ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ഇത് വൃക്കകളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതിനെ തടയുന്നു.
ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

