പുരുഷൻമാരിൽ ഉദ്ധരണശേഷിയും ലൈംഗികശേഷിയും വർദ്ധിപ്പിക്കുന്നതിനായി നിരവധി തരത്തിലുളള മരുന്നുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ചില ഉൽപ്പന്നങ്ങൾ നിയമവിധേയമായും മറ്റുളളവ അനിയന്ത്രിതമായും വിപണികളിൽ എത്തുന്നുണ്ട്. ഒരുപോലെ ഗുണവും ദോഷവും അടങ്ങിയ മരുന്നുകളാണ് ഇവ. അതിനാൽത്തന്നെ പലയാളുകളും പ്രകൃതിദത്തമായി നിർമിച്ച ഉൽപ്പന്നങ്ങളാണ് ഉദ്ധാരണശേഷി വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നത്.
അത്തരത്തിൽ കൂടുതൽ ആളുകളും ഉപയോഗിക്കുന്ന പ്രകൃതിദത്ത ഉൽപ്പന്നമാണ് തേൻ. വിവധ പദാർത്ഥങ്ങൾ ചേർത്ത് തേൻ വിപണിയിൽ ഇറക്കുന്നുണ്ട്. ഇവയ്ക്ക് ലൈംഗികശേഷി വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് വാദം. എന്നാൽ അത്തരത്തിൽ ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ വിലക്കിയിരിക്കുകയാണ് ഫ്രാൻസ്. ഇവ ആരോഗ്യത്തിന് ഹാനീകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും ഓൺലൈനിലൂടെയും അല്ലാതെയും ഇത്തരത്തിൽ നിരോധിക്കപ്പെട്ട തേൻ വകഭേദങ്ങളുടെ ഇറക്കുമതിയിൽ വൻവർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കഴിഞ്ഞ തിങ്കളാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
നിശാക്ലബുകളിലും
ലൈംഗികശേഷിക്കായി യുവാക്കൾ ഇത്തരത്തിലുളള ഉൽപ്പന്നങ്ങൾ വ്യാപകമായി ഉപയോഗിക്കുകയാണ്. ചിലർ ലൈംഗികപ്രവൃത്തിയിൽ ഏർപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് ഇത്തരം മരുന്നുകൾ നേരിട്ടോ അല്ലെങ്കിൽ ഏതെങ്കിലും പാനീയത്തിൽ ചേർത്തുമാണ് കഴിക്കുന്നത്. ഇതൊരു ട്രെൻഡായി മാറിയിരിക്കുകയാണ്.ഇവ പല പേരുകളിലാണ് വിപണിയെ കീഴടക്കിയിരിക്കുന്നത്. ബ്ലാക്ക് ഹോഴ്സ്,ജാഗ്വ പവർ, ബയോ മാക്സ് എന്നിവ ചിലതു മാത്രമാണ്. ഈ ഉൽപ്പന്നങ്ങൾ കൂടുതലായും ഫ്രാൻസിലെ നിശാക്ലബുകളിലും യുവാക്കൾ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളിലുമാണ് ഉപയോഗിക്കപ്പെടുന്നത്.
ഇത്തരത്തിൽ അനിയന്ത്രിതമായി ഇറക്കുമതി ചെയ്യുന്ന തേൻ ആരോഗ്യത്തിന് ദോഷകരമാണെന്ന് ആരോഗ്യവിദഗ്ദർ പറയുന്നു. ഇത് കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ പുരുഷൻമാരിൽ ഉദ്ധാരണശേഷി ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളിൽ ഉപയോഗിച്ച ഘടകങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഫ്രാൻസിലെ ജോയിന്റ് ലബോറട്ടറി സർവീസാണ് പരിശോധന നടത്തിയത്.
ഈ ഉൽപ്പന്നങ്ങളിൽ സിൽഡെനാഫിൽ, ടഡലഫിൻ എന്നീ പദാർത്ഥങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവ ഉദ്ധാരണക്കുറവിന് ഉപയോഗിക്കുന്നതും കർശനമായി നിയന്ത്രിക്കപ്പെട്ടതുമാണ്. തേൻ വകഭേദങ്ങളിൽ എന്താണ് കൃത്യമായി അടങ്ങിയിരിക്കുന്നത് എന്ന് അറിയാത്തതിനാൽ തന്നെ കൂടുതൽ യുവാക്കളും അപകടസാധ്യത മനസിലാക്കാതെ ഉപയോഗിക്കുകയാണ്. ഇവ അമിത അളവിൽ കഴിച്ചാൽ ജീവഹാനി പോലും ഉണ്ടാകാം.
ആരോഗ്യ പ്രശ്നങ്ങൾ
ലൈംഗികശേഷി വർദ്ധിപ്പിക്കുന്നതിനും ഉദ്ധാരണശേഷി വർദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന തേനിൽ അടങ്ങിയിരിക്കുന്ന കൃത്രിമ പദാർത്ഥങ്ങളുടെ അളവ് അറിയാത്തത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകും. 2021ൽ ഫ്രഞ്ച് അധികൃതർ ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ഉൽപ്പന്നങ്ങളിൽ അനിയന്ത്രിതമായി അടങ്ങിയിരിക്കുന്ന ശരീരത്തിനുളളിൽ നിരന്തരമായി പോകുന്നതോടെ ഹൃദയാഘാതം, സെറിബ്രൽ എഡിമ. ഗുരുതര വൃക്കാരോഗങ്ങൾ എന്നിവ ഉണ്ടാകാൻ കാരണമാകും.
2022ൽ ഇതുമായി ബന്ധപ്പെട്ട ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ലിയോൺസിൽ പൈനിയൽ നെക്രോസിസ് (ലൈംഗികാവയവത്തെ ബാധിക്കുന്ന അസാധാരണ രോഗം) ബാധിച്ച് അടിയന്തര ശസ്ത്രക്രിയക്ക് ഒരു യുവാവ് വിധേയമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫ്രാൻസിലെ നാഷണൽ ഹെൽത്ത് സേഫ്റ്റി ഏജൻസിയിലെ മേധാവിയായ ജൂലിയറ്റ് ബ്രോച്ച് പ്രതികരിക്കുകയുണ്ടായി. ഇത്തരം ഉൽപ്പന്നങ്ങളിൽ നിങ്ങളുടെ ശരീരത്തിന് ഗുണ ചെയ്യുന്ന ഒരു ഘടകവും ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഹൃദ്രോഗവിദഗ്ദനായ ഡോക്ടർ അലൻ ഡ്യുകാർഡോണെറ്റ് പറഞ്ഞത് ഇങ്ങനെ. മറ്റ് മരുന്നുകളോടൊപ്പം ഇവ നിരന്തരമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. അമിതമായി കഴിച്ചാൽ അപസ്മാരം,രക്തസ്രാവം തുടങ്ങിയവ ഉണ്ടാകാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഡിമാൻഡ്
ഇത്രയും മുന്നറിയിപ്പ് നൽകിയിട്ടും ഇത്തരം ഉൽപ്പന്നങ്ങളുടെ ഡിമാൻഡ് വിപണിയിൽ വർദ്ധിക്കുകയാണ്. യുവാക്കളാണ് കൂടുതലും വാങ്ങുന്നത്. അനധികൃതമായി ഇറക്കുമതി ചെയ്യുകയാണ്. 2019ൽ ഇത്തരത്തിലുളള ഉൽപ്പന്നങ്ങൾ അനിയന്ത്രിതമായി ഇറക്കുമതി ചെയ്ത് കേസുകൾ 18 ആയിരുന്നു. അത് 2023ൽ 131 ആയി വർദ്ധിച്ചു. മലേഷ്യ,തുർക്കി.ട്യൂണിഷ,തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്ന് 31,000 ടണിലധികം ഉൽപ്പന്നങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. കൂടുതലും കടൽ മാർഗമാണ് എത്തിക്കുന്നത്. ഓൺലൈൻ മുഖേന വാങ്ങുന്നവരുമുണ്ട്.