ബാങ്കോക്ക്: തായ്ലൻഡിലെ സുന്ദരമായ പട്ടായ ബീച്ചിൽ ഇന്ത്യൻ വിനോദ സഞ്ചാരികൾ പരസ്യമായി മൂത്രമൊഴിച്ചത് രാജ്യത്തിന് കനത്ത നാണക്കേടായി. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇന്ത്യൻ സഞ്ചാരികൾക്കെതിരെ പല കോണുകളിൽ നിന്നും വിമർശനമുയർന്നു. ഇന്ത്യക്കാരുടെ സ്ഥിരം സ്വഭാവം എന്ന നിലയിലാണ് കൂടുതലും വിമർശനം. സാംസ്കാരിക അവബോധവും പൊതു ഇടങ്ങളെക്കുറിച്ച് മാന്യതയും ഇല്ലാത്തവർ എന്നും വിമർശനമുണ്ട്. ഒരു രാജ്യത്ത് വിനോദസഞ്ചാരത്തിനായി യാത്രചെയ്യുന്നവർ പാലിക്കേണ്ട അത്യാവശ്യം മാന്യതകളെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതിലൂടെ വെളിവാകുന്നത്.
ബീച്ചിൽ നിറയെ ആളുകൾ ഉള്ളപ്പോഴാണ് ഇന്ത്യയിൽ നിന്നെത്തിയ ഒരുകൂട്ടം സഞ്ചാരികൾ പരസ്യമായി മൂത്രമൊഴിച്ചത്. ഒരു തായ്ലൻഡുകാരൻ ഇതിന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തു. ദൃശ്യങ്ങൾ മണിക്കൂറുകൾക്കുള്ളിൽ വൈറലാവുകയും ചെയ്തു. ഇതാേടെയാണ് വിമർശനം കടുത്തത്.
പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുകയാേ മൂത്രമൊഴിക്കുകയോ ചെയ്യുന്നത് ഒരു സിവിൽ സമൂഹത്തിന് യോജിച്ചതേ അല്ലെന്നാണ് വിമർശകരിൽ ഭൂരിപക്ഷവും പറയുന്നത്. ചുരുക്കം ചില വ്യക്തികളുടെ പ്രവൃത്തികൾക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നതിന് തെളിവാണിതെന്നും അവർ പറയുന്നു. വിനോദ സഞ്ചാരികൾ ഒരു രാജ്യത്തുനിന്ന് മികച്ചത് സ്വീകരിക്കുന്നതിനൊപ്പം ആ രാജ്യത്തിന് മികച്ചത് നൽകാൻ തയ്യാറവാണമെന്നും സോഷ്യൽ മീഡിയ ഉപഭോക്താക്കൾ കുറിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സംഭവം വിവാദമായെങ്കിലും പരസ്യമായി മൂത്രമൊഴിച്ചവർക്കെതിരെ എന്തെങ്കിലും നടപടി എടുത്താേ എന്ന് വ്യക്തമല്ല.