
തിരുവനന്തപുരം: കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസൺ ഔസേപ്പ് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി വിവരം. ഫിസിയോ തെറാപ്പിസ്റ്റായ ജോൺസൺ ആതിരയുടെ ഇൻസ്റ്റാഗ്രാം സുഹൃത്താണ്.
ഒരുവർഷമായി ആതിരയുമായി അടുപ്പത്തിലായിരുന്നു ജോൺസൺ. യുവതിയുമായി സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ആതിര ഒരു ലക്ഷത്തോളം രൂപ ജോൺസണ് നൽകിയിരുന്നു. കൊല നടക്കുന്നതിന് മൂന്ന് ദിവസം മുൻപും ആതിരയിൽ നിന്ന് ഇയാൾ 2500 രൂപ വാങ്ങി. യുവതിയുടെ ചിത്രങ്ങൾ കാട്ടി ബ്ളാക്ക് മെയിൽ ചെയ്താണ് പണം വാങ്ങിയിരുന്നതെന്ന് പൊലീസ് പറയുന്നു.
തന്റെ ഒപ്പം വരണമെന്ന ജോൺസണിന്റെ ആവശ്യം ആതിര നിഷേധിച്ചതാണ് കൊലയ്ക്ക് കാരണം. രാവിലെ ഒൻപത് മണിയോടെ യുവതിയുടെ വീട്ടിലെത്തിയ ജോൺസൺ ബോധംകെടുത്തിയതിനുശേഷമാണ് കഴുത്തിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയത്. പ്രതി കത്തിയുമായി പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ആതിരയുടെ സ്കൂട്ടറിലാണ് ഇയാൾ രക്ഷപ്പെട്ടത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ സ്കൂട്ടർ വച്ചതിനുശേഷം ട്രെയിൻ കയറി തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയായ വെഞ്ഞാറമൂട് ആലിയാട് പ്ളാവിള വീട്ടിൽ ആതിര (30)യാണ് ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ ക്ഷേത്രത്തിലേക്ക് പോയ രാജീവ് രാവിലെ 11.30ന് മടങ്ങി എത്തിയപ്പോഴാണ് ആതിര മരിച്ച് കിടക്കുന്നത് കണ്ടത്.