
മുംബയ്: പരിക്കേറ്റ് കിടന്ന തന്നെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറുമായി ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ കൂടിക്കാഴ്ച നടത്തിയത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ഓട്ടോ ഡ്രൈറായ ഭജൻ സിംഗ് റാണയെ നടൻ ആലിംഗനം ചെയ്യുന്ന ചിത്രങ്ങളും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഭജൻ സിംഗിനോട് നന്ദി പറഞ്ഞ താരം സ്നേഹസമ്മാനമായി 50,000 രൂപ നൽകിയെന്നാണ് റിപ്പോർട്ടുകൾ. ഒരു ദേശീയ മാദ്ധ്യമമാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തന്നെ സെയ്ഫ് അലി ഖാൻ അഭിനന്ദിച്ചെന്നും കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിന് നന്ദി അറിയിച്ചെന്നും ഭജൻ സിംഗ് റാണ മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സെയ്ഫിൽ നിന്ന് പണം വാങ്ങിയോ എന്ന ചോദ്യത്തിന് ഭജൻ പ്രതികരിച്ചില്ല. അത്തരം കാര്യങ്ങൾ പങ്കുവയ്ക്കാൻ താൽപര്യമില്ലെന്നായിരുന്നു അയാളുടെ മറുപടി. നടൻ ഏതെങ്കിലും തരത്തിലുളള വാഗ്ദാനങ്ങൾ മുന്നോട്ട് വച്ചാലും ഇല്ലെങ്കിലും താൻ സംതൃപ്തനാണ്. അദ്ദേഹത്തെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചെന്നുമാണ് അയാൾ പറഞ്ഞത്.
അതേസമയം, ഗുരുതര പരിക്കേറ്റ സെയ്ഫ് അലി ഖാനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിന് ഭജൻ സിംഗ് റാണയ്ക്ക് കഴിഞ്ഞ ദിവസം ഒരു സ്ഥാപനം 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഭജൻ സിംഗിന് ഒരു സ്ഥാപനം 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ ബാന്ദ്ര പൊലീസ് ഭജൻ സിംഗിനെ വിളിപ്പിച്ചിരുന്നു. ജനുവരി പതിനാറിനാണ് സെയ്ഫ് അലി ഖാന്റെ വീട്ടിൽ കള്ളൻ കയറിയത്. കുടുംബത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് നടന് കുത്തേറ്റത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]