ഹൈദരാബാദ്: ഭാര്യയെ കഷ്ണങ്ങളാക്കി നുറുക്കി പ്രഷർ കുക്കറിലിട്ട് പാചകം ചെയ്ത ഭർത്താവ് അറസ്റ്റിൽ. 36കാരിയായ വെങ്കട്ട മാധവിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹൈദരാബാദ് സ്വദേശിയായ ഗുരു മൂർത്തിയാണ്(45) അറസ്റ്റിലായത്. കൊലപാതകം മറച്ചുവയ്ക്കുന്നതിനുവേണ്ടിയാണ് ഇയാൾ ഭാര്യയെ കഷ്ണങ്ങളാക്കി പാചകം ചെയ്തത്. ദിവസങ്ങൾക്ക് മുൻപ് ഗുരു മൂർത്തി, ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് സത്യം പുറത്തുവന്നത്.
ജനുവരി 16 മുതലാണ് വെങ്കട്ട മാധവിയെ കാണാതായത്. അന്വേഷണത്തിനിടയിൽ സംശയം തോന്നിയതോടെയാണ് ഗുരു മൂർത്തിയെ പൊലീസ് ചോദ്യം ചെയ്തത്. ഒടുവിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. മാധവിയെ കൊലപ്പെടുത്തിയ രീതിയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും ഗുരു മൂർത്തി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം, കൊലപാതകം ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ചുളള വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.
ശുചിമുറിയിൽ വച്ചാണ് ഗുരു മൂർത്തി ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയത്. തുടർന്ന് പ്രഷർ കുക്കറിൽ പാചകം ചെയ്യുകയായിരുന്നു. ഈ കഷ്ണങ്ങളിൽ നിന്ന് ഇയാൾ അസ്ഥികൾ വേർപെടുത്തി. ശേഷം വീണ്ടും ഒരു കീടനാശിനി ഉപയോഗിച്ച് ശരീരഭാഗങ്ങൾ വീണ്ടും പാചകം ചെയ്യുകയായിരുന്നു. ഇത്തരത്തിൽ നിരവധി തവണ ഇയാൾ മാംസവും അസ്ഥികളും പാചകം ചെയ്തു. ശേഷം ഇവ കവറിലാക്കി മീർപേട്ട് തടാകത്തിലേക്ക് വലിച്ചെറിയുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സൈനികനായിരുന്ന ഇയാൾ നിലവിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനയാണ് ജോലി ചെയ്യുന്നത്. ഗുരു മൂർത്തിക്കും മാധവിക്കും ഒരു മകനും മകളും ഉണ്ട്. ഇരുവരും തമ്മിൽ പല കാര്യങ്ങൾക്കും നിരന്തരമായി വഴക്കിടാറുണ്ടെന്നാണ് വിവരം.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.