വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപംനൽകിയ സർക്കാർ കമ്മിഷനായ ഡോഷിന്റെ ( DOGE- ഡിപ്പാർട്ട്മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസി) മേധാവി സ്ഥാനത്ത് നിന്ന് പിന്മാറി ടെക് സംരംഭകൻ വിവേക് രാമസ്വാമി. ഇതോടെ ഡോഷിന്റെ മേധാവി സ്ഥാനം ടെസ്ല സി.ഇ.ഒ ഇലോൺ മസ്കിന് പൂർണമായും കൈവന്നു. സർക്കാരിന്റെ പാഴ്ച്ചെലവുകൾ വെട്ടിക്കുറയ്ക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക തുടങ്ങിയവയാണ് ഡോഷിന്റെ ദൗത്യങ്ങൾ. മസ്കും വിവേകും ഡോഷിനെ നയിക്കുമെന്നും 2026 ജൂലായ് വരെ ഏജൻസി പ്രവർത്തിക്കും എന്നുമായിരുന്നു ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അതേ സമയം, വിവേകിന്റെ പിന്മാറ്റത്തിനുള്ള കാരണം വ്യക്തമല്ല. 2026ലെ ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് വിവേകിന്റെ നീക്കമെന്നും ഇതിന്റെ ഭാഗമായാണ് പിന്മാറ്റമെന്നും കേൾക്കുന്നു.
റോയ്വന്റ് സയൻസസ് എന്ന ബയോടെക്നോളജി കമ്പനിയുടെ സ്ഥാപകനായ വിവേകിന്റെ (39) മാതാപിതാക്കൾ യു.എസിലേക്ക് കുടിയേറിയ തമിഴ് വേരുകളുള്ള പാലക്കാട് സ്വദേശികളാണ്. വിവേക് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ പ്രൈമറിയിൽ മത്സരിച്ചെങ്കിലും ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് പിന്മാറി.
# പിന്നിൽ അതൃപ്തി ?
വിവേകിന്റെ പിന്മാറ്റത്തിന് പിന്നിൽ ഡോഷിലെ ഉന്നതരും ജീവനക്കാരുമായുള്ള ഭിന്നതയെന്നും റിപ്പോർട്ട്
വിവേകിന്റെ പങ്കാളിത്തക്കുറവിൽ ഡോഷ് ടീം നിരാശരായിരുന്നത്രെ
വിവേകിനെ നീക്കാൻ മസ്ക് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നെന്നും റിപ്പോർട്ടുണ്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എച്ച്- 1 ബി വിസ സംവിധാനത്തെയും (യു.എസ് കമ്പനികൾക്ക് വിദഗ്ദ്ധ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാൻ അനുവാദിക്കുന്ന വിസ) അമേരിക്കൻ തൊഴിൽ സംസ്കാരത്തെയും വിമർശിച്ചുള്ള വിവേകിന്റെ എക്സ് പോസ്റ്റുകൾ റിപ്പബ്ലിക്കൻമാർക്കിടെയിൽ അതൃപ്തി ഉളവാക്കി