

മുപ്പത്തിയഞ്ചു ലക്ഷം രൂപ ചെലവ് ചെയ്തു നവീകരിച്ച കോട്ടയം കുട്ടികളുടെ ലൈബ്രറി പാർക്ക് പ്രവർത്തനം ആരംഭിച്ചു.
കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറി മുപ്പത്തിയഞ്ചു ലക്ഷം രൂപ ചെലവ് ചെയ്തു നവീകരിച്ച കുട്ടികളുടെ ലൈബ്രറി പാർക്ക് ജനുവരി ഇരുപത്തിമൂന്നാം തീയതി വൈകുന്നേരം നാല് മണിക്ക് ലൈബ്രറി പ്രസിഡൻറ് എബ്രഹാം ഇട്ടിച്ചെ റിയ ഉദ്ഘാടനം ചെയ്തു.
വിവിധ ശാസ്ത്ര ആശയങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന സയൻസ് പാർക്ക്, റൈഡുകൾ, പാർക്കിൽ സവാരിക്കുള്ള സൈക്കിളുകൾ തുടങ്ങി കുട്ടികളുടെ അറിവിനും മാ നസികോല്ലാസത്തിനും കാ യികക്ഷമതയ്ക്കുമുള്ള എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അഞ്ചു വയസ്സിൽതാ ഴെയുള്ള കുട്ടികൾക്ക് രക്ഷകർത്താക്കളോടൊപ്പം പ്രവേശനം സൗജന്യമാണ്. അഞ്ചു വയസ്സ് മുതൽ പതിനഞ്ചു വയസ്സ് വരെയുള്ള കുട്ടികൾക്ക് അൻപതു രൂപയാണ് പ്രവേശന ഫീസ് ഒരു ഐസ്ക്രീം സൗജന്യ മായി നൽകും. സൈക്കിൾ സവാരി ഒരു മണിക്കൂറിനു ഇരുപതു രൂപ.
സാധാരണ ജനങ്ങൾക്ക് വൈകുന്നേരങ്ങളിൽ കുട്ടികളുമൊത്തു ആ ഹ്ലാദകരമായി സമയം ചെലവിടാൻ കോട്ടയത്ത് മറ്റൊരു സ്ഥലമില്ല എന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കുട്ടികളുടെ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ വി. ജയകുമാർ, ലൈബ്രറി എക്സിക്യൂട്ടീവ് സെക്രട്ടറി കെ സി വിജയകുമാർ, പ്രദീപ് പി എൻ എന്നിവർ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]