
ലഖ്നൗ: ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര വ്യാഴാഴ്ച്ച തുടങ്ങാനിരിക്കെ ആദ്യ രണ്ട് ടെസ്റ്റുകള്ക്കില്ലെന്ന് ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലി അറിച്ചിരുന്നു. വ്യക്തിപരമായ കാരമങ്ങളെ തുടര്‍ണാണ് കോലി പിന്മാറ്റം അറിയിച്ചത്. അവസാന മൂന്ന് ടെസ്റ്റുകള്‍ കളിക്കാന്‍ കോലിയെത്തും. വ്യാഴാഴ്ച്ച, ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ടിന് വിശാഖപ്പട്ടണത്തും ആരംഭിക്കും. ഈ രണ്ട് ടെസ്റ്റില്‍ നിന്നുമാണ് കോലി വിട്ടുനില്‍ക്കുന്നത്. ഫെബ്രുവരി 15ന് രാജ്കോട്ടില്‍ നടക്കുന്ന ടെസ്റ്റിലേക്ക് കോലി തിരിച്ചെത്തും.
ഇതിനിടെ കോലി അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പലരും വിശ്വസിച്ചിരുന്നു. എന്നാല്‍ ക്ഷണം ലഭിച്ചരുന്നിട്ടും അദ്ദേഹം അയോധ്യയിലെത്തിയില്ല. കോലി മാത്രമല്ല, രോഹിത് ശര്‍മ, എം എസ് ധോണി എന്നിവര്‍ക്കും ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ഇരുവരും ചടങ്ങിനെത്തിയിരുന്നില്ല. എന്നാല്‍ കോലിയുടെ അപരന് അയോധ്യയിലുണ്ടായിരുന്നു. ചടങ്ങിനെത്തിയവരാവട്ടെ അദ്ദേഹത്തെ പൊതിയുകുയും ചെയ്തു. ഒടുവില്‍ ശല്യം കാരണം അപരന് കോലിക്ക് അവിടെ നില്ക്കാനായില്ല. അദ്ദേഹം ഓടി രക്ഷപ്പെടുകയാണ് ചെയ്തത്. വീഡിയോ കാണാം…
അതേസമയം, ടെസ്റ്റ് പരമ്പരയില്‍ കോലിയെ കാത്ത് ചില നാഴികക്കല്ലുകളും കാത്തിരിക്കുന്നുണ്ട്. ടെസ്റ്റില്‍ 9000 റണ്‍സ് എന്ന നേട്ടമാണ് കോലിയെ കാത്തിരിക്കുന്നത്. 113 ടെസ്റ്റില്‍ 8848 റണ്‍സാണിപ്പോള്‍ കോലിയുടെ സമ്പാദ്യം. 152 റണ്‍സ് കൂടി നേടിയാല്‍ കോലിക്ക് ടെസ്റ്റിലെ 9000 റണ്‍സ് ക്ലബിലെത്താം. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ ഇന്ത്യന്‍ ബാറ്ററാണിപ്പോള്‍ കോലി. 29 അര്‍ധസെഞ്ച്വറിയും 30 സെഞ്ചുറിയും ഉള്‍പ്പെടെയാണ് കോലി 8848 റണ്‍ടുത്തത്.
200 ടെസ്റ്റില്‍ 15921 റണ്‍സെടുത്ത സച്ചിന് ടെന്‍ഡുല്‍ക്കറാണ് റണ്‍വേട്ടക്കാരിലെ ഒന്നാമന്. 163 ടെസ്റ്റില്‍ 13265 റണ്‍സുമായി ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് രണ്ടും 125ടെസ്റ്റില്‍ 10122 റണ്‍സുമായി സുനില്‍ ഗാവസ്കര്‍ മൂന്നും സ്ഥാനത്തുണ്ട്.
Last Updated Jan 23, 2024, 9:12 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]