
കറാച്ചി – നടിയും പാക് ടെലിവിഷൻ താരവുമായ സന ജാവേദിനെ വിവാഹം ചെയ്ത പാക് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ശുഹൈബ് മാലിക്, സഹതാരം ശുഹൈബ് അക്തറിനോട് നടത്തിയ പഴയ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
‘താൻ കണ്ട സുന്ദരികളായ അഞ്ച് പെൺകുട്ടികളുടെ പേര് പറയാൻ ശുഹൈബ് മാലിക്കിനോട് അക്തർ ആവശ്യപ്പെടുന്നതാണ് രംഗം. അതിന് ശുഹൈബ് മാലിക് നൽകിയ മറുപടിയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ‘എല്ലാ പെൺകുട്ടികളും സുന്ദരികളാണ്. അഞ്ചെണ്ണം മാത്രമല്ല, 500 പേരെ എനിക്കിഷ്ടമാണെന്നാ’ണ് അന്ന് ശുഹൈബ് മാലിക് പ്രതികരിച്ചത്. ഇതാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ശുഹൈബിന്റെ വിവാഹേതര ബന്ധങ്ങളടക്കം പലരും സമൂഹമാധ്യമങ്ങളിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. നടി സന ജാവേദുമായുള്ള ശുഹൈബ് മാലികിന്റെ ബന്ധത്തിന് മൂന്നുവർഷത്തെ പഴക്കമുണ്ടെന്നാണ് പാക് മാധ്യമങ്ങളിലെ റിപോർട്ടുകൾ. എന്നാൽ, ഇരുവരും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് നടിയുടെ അടുത്ത സുഹൃത്തുക്കൾ പോലും അറിഞ്ഞില്ലെന്നും പറയുന്നു. സാനിയയുമായുള്ള ബന്ധം വേർപ്പെട്ടതോടെ കഴിഞ്ഞദിവസമാണ് വിവാഹം പരസ്യമായത്. ശുഹൈബിന്റെ മൂന്നാമത്തേയും സനയുടെ രണ്ടാമത്തെയും വിവാഹമാണിത്. ഒരു റിയാലിറ്റി ഷോയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതെന്നും പിന്നീട് പ്രണയം വിവാഹത്തിലെത്തിയതെന്നുമാണ് റിപോർട്ടുകൾ. സനയുമായുള്ള ബന്ധം അറിഞ്ഞ നിമിഷം തന്നെ സാനിയ ഇക്കാര്യം ശുഹൈബിന്റെ വീട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്ന് ചർച്ചകൾ പലത് നടന്നെങ്കിലും ശുഹൈബ് കുടുംബം പറഞ്ഞത് പോലും അനുസരിക്കാൻ തയ്യാറായില്ലെന്നും പറയുന്നു. ശുഹൈബിന്റെ വീട്ടുകാർക്കെല്ലാം സാനിയയോടാണ് താൽപര്യമെന്നും അതിനാലാണ് സനയുമായുള്ള വിവാഹത്തിൽ പങ്കെടുക്കാതിരുന്നതെന്നുമാണ് പറയുന്നത്. ശുഹൈബിന്റെ വിവാഹേതര ബന്ധങ്ങൾക്കെതിരെ സഹോദരി തന്നെ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]





